സസ്പെൻസ് ഒളിപ്പിച്ച് 'പുഴു' ടീസർ

Update: 2022-08-30 10:12 GMT

മമ്മൂട്ടി, പാർവതി തിരുവോത്ത് എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന 'പുഴു' വിന്റെ ടീസർ പുറത്ത്. നവാഗതയായ റത്തീന പി.ടി യാണ് ചിത്രത്തിന്റെ സംവിധാനം. സസ്പെൻസ് നിലനിർത്തുന്ന മികച്ച ടീസറാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ പുറത്ത് വിട്ടത്.


Full View

നെടുമുടി വേണു, ഇന്ദ്രൻസ്, മാളവിക മോനോൻ തുടങ്ങി വലിയൊരു താരനിരയും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. മമ്മൂട്ടി ചിത്രം ഉണ്ടയുടെ തിരക്കഥാകൃത്ത് ഹർഷദിന്റേതാണ് കഥ. ഹർഷദ്, സുഹാസ്, ഷറഫു എന്നിവർ തിരക്കഥയും നിർവഹിക്കുന്നു.

സിന്‍സില്‍ സെല്ലുലോയ്‍ഡിന്‍റെ ബാനറില്‍ എസ് ജോര്‍ജ് ആണ് നിര്‍മ്മാണം. ദുല്‍ഖറിന്‍റെ വേഫെയറര്‍ ഫിലിംസ് ആണ് സഹനിര്‍മ്മാണവും വിതരണവും.

Advertising
Advertising



Full View

Summary : 'Puzhu' teaser hiding suspense

Tags:    

Writer - അഫ്‍സല്‍ റഹ്‍മാന്‍ സി.എ

contributor

Editor - അഫ്‍സല്‍ റഹ്‍മാന്‍ സി.എ

contributor

By - Web Desk

contributor

Similar News