രാഘവ് ഛദ്ദയും പരിനീതി ചോപ്രയും വിവാഹിതരാകുന്നു; നിശ്ചയം ഡല്‍ഹിയില്‍

ഇരവരുടേയും വിവാഹവാർത്തകൾ പ്രചരിച്ചതിന് തൊട്ടുപിന്നാലെ എ.എ.പി എംപി സഞ്ജീവ് അറോറ ഇരുവർക്കും അഭിനന്ദനങ്ങൾ അറിയിച്ച് രംഗത്തെത്തിയിരുന്നു

Update: 2023-04-03 12:20 GMT

ആം ആദ്മി പാർട്ടി നേതാവ് രാഘവ് ഛദ്ദയും ബോളിവുഡ് താരം പരിനീതി ചോപ്രയും തമ്മിലുള്ള വിവാഹത്തെ കുറിച്ച് ഏറെ നാളുകളായി സമൂഹമാധ്യമങ്ങളിൽ അഭ്യൂഹങ്ങൾ പ്രചരിക്കുകയാണ്. എന്നാൽ വ്യക്തമായ സ്ഥിരീകരണങ്ങളൊന്നും തന്നെ ഇതുസംബന്ധിച്ച് ലഭ്യമായിരുന്നില്ല. ഇപ്പോഴിതാ ഇരുവരും ഒന്നിച്ച് പൊതുസ്ഥലത്ത് എത്തിയതോടെയാണ് ഇരുവരുടെ പേരുകൾ വാർത്തകളിൽ നിറയാൻ തുടങ്ങിയത്. എന്നാൽ വിവാഹത്തെ കുറിച്ചുള്ള ഔദ്യോഗികമായ വിശദീകരണമൊന്നും ഇതുവരെ ലഭിച്ചിട്ടില്ല.


ഏപ്രിൽ ആദ്യവാരത്തോടെ വിവാഹനിശ്ചയമുണ്ടാകുമെന്നാണ് ഇപ്പോൾ പുറത്തുവരുന്ന വാർത്ത്. ദേശീയമാധ്യമങ്ങളാണ് ഇതുസംബന്ധിച്ച വാർത്തകൾ പുറത്തുവിട്ടത്. അടുത്ത ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും മാത്രമേ ക്ഷണമുള്ളൂവെന്നും ഒരുക്കങ്ങൾ ഡൽഹിയിൽ തകൃതിയിൽ നടക്കുകയാണെന്നും റിപ്പോർട്ടിൽ പറയുന്നു.


ഇരവരുടേയും വിവാഹവാർത്തകൾ പ്രചരിച്ചതിന് തൊട്ടുപിന്നാലെ എ.എ.പി എംപി സഞ്ജീവ് അറോറ ഇരുവർക്കും അഭിനന്ദനങ്ങൾ അറിയിച്ച് രംഗത്തെത്തിയിരുന്നു. ട്വിറ്ററിലൂടെയാണ് അദ്ദേഹം ആശംസ നേർന്നത്.ഇരുവരുടെയും ഒത്തുചേരൽ സ്‌നേഹത്താലും സന്തോഷത്താലും അനുഗ്രഹിക്കപ്പെടട്ടെ എന്നായിരുന്നു ട്വീറ്റ്.



Tags:    

Writer - അലി തുറക്കല്‍

Media Person

Editor - അലി തുറക്കല്‍

Media Person

By - Web Desk

contributor

Similar News