ഋതിക് റോഷന്‍ വീണ്ടും വിവാഹിതനാകുന്നു; രാകേഷ് റോഷന്‍റെ പ്രതികരണം ഇങ്ങനെ...

എന്നാല്‍ ഋതികും സബയും ഇതിനോട് പ്രതികരിച്ചിട്ടില്ല

Update: 2023-03-04 05:18 GMT

ഋതിക് റോഷന്‍/സബ ആസാദ്

മുംബൈ: കഴിഞ്ഞ ദിവസമാണ് ബോളിവുഡ് നടന്‍ ഋതിക് റോഷനും നടിയും ഗായികയുമായ സബ ആസാദും വിവാഹിതരാകുന്നുവെന്ന വാര്‍ത്ത ചില ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടത്. ഈ വര്‍ഷം നവംബറില്‍ ഇരുവരും വിവാഹിതരാകുന്നു എന്നായിരുന്നു വാര്‍ത്ത. എന്നാല്‍ ഋതികും സബയും ഇതിനോട് പ്രതികരിച്ചിട്ടില്ല. എന്നാല്‍ ഋതികിന്‍റെ പിതാവും സംവിധായകനുമായ രാകേഷ് റോഷന്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ്.


താനിതിനെക്കുറിച്ച് ഇതുവരെ ഒന്നും കേട്ടിട്ടില്ലെന്ന് രാകേഷ് ബോളിവുഡ് ഹംഗാമയോട് പറഞ്ഞു. അവര്‍ പരസ്പരം പരിചയപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും ഋതിക് പ്രണയത്തിന്‍റെ കാര്യത്തില്‍ ഒരു കൗമാരക്കാരനല്ലെന്നും ഒരുപാട് ഉത്തരവാദിത്തങ്ങള്‍ ഉള്ളയാളാണെന്നും നടന്‍റെ കുടുംബവുമായി ബന്ധപ്പെട്ട മറ്റൊരു സോഴ്സ് വ്യക്തമാക്കി.

Advertising
Advertising



കഴിഞ്ഞ കുറച്ചു നാളുകളായി പ്രണയത്തിലാണ് ഋതികും സബയും. ഈ വർഷം ആദ്യം അവർ തങ്ങളുടെ ബന്ധത്തെക്കുറിച്ച് ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു. റോഷൻ കുടുംബത്തിന്‍റെ വിവിധ ഒത്തുചേരലുകളിൽ സബയെ കണ്ടിട്ടുണ്ട്.ഇരുവരും ഒരുമിച്ചുള്ള അവധിക്കാലങ്ങളുടെ ചിത്രങ്ങളും സോഷ്യല്‍മീഡിയയില്‍ പങ്കുവയ്ക്കാറുണ്ട്. സൂസന്ന ഖാനാണ് ഋതികിന്‍റെ ആദ്യഭാര്യ. 2004ലായിരുന്നു ഇവരുടെ വിവാഹം. പത്ത് വര്‍ഷത്തെ ദാമ്പത്യത്തിനൊടുവില്‍ 2014ലാണ് ഇരുവരും വേര്‍പിരിയുന്നത്. ഈ ബന്ധത്തില്‍ ഹൃദാന്‍,ഹ്രഹാന്‍ എന്നീ രണ്ടു മക്കളുമുണ്ട്.

അതേസമയം ദീപിക പദുക്കോണിനൊപ്പം അഭിനയിക്കുന്ന സിദ്ധാര്‍ഥ് ആനന്ദ് ചിത്രമാണ് ഋതികിന്‍റെ പുതിയ സിനിമ. ടൈഗര്‍ 3യില്‍ അതിഥി വേഷത്തിലെത്തുമെന്നും റിപ്പോര്‍ട്ടുണ്ട്. 

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News