ആർ.ആർ.ആറിന്‌ പിന്നിൽ പ്രവർത്തിച്ചവർക്ക് പത്ത് ഗ്രാമിന്റെ സ്വർണനാണയം സമ്മാനിച്ച് രാംചരൺ

രാംചരൺ, ആർ.ആർ.ആർ എന്ന് എല്ലാ സ്വർണനാണയത്തിലും രേഖപ്പെടുത്തിയിട്ടുണ്ട്. ചിത്രത്തിൽ ജൂനിയര്‍ എന്‍ ടി ആര് കൊമരം ഭീമായും രാം ചരണ്‍ അല്ലൂരി സീതരാമ രാജുവായുമാണ് എത്തുന്നത്.

Update: 2022-04-05 03:21 GMT

ഹൈദരാബാദ്: വൻ അഭിപ്രായം നേടി മുന്നേറുകയാണ് ആർ.ആർ.ആർ. ചിത്രം പ്രദർശിപ്പിച്ച ഇടങ്ങളിൽ നിന്നെല്ലാം വൻ കളക്ഷനും ആർ.ആർ.ആർ സ്വന്തമാക്കിക്കഴിഞ്ഞു. ചിത്രം ഇതിനകം 900 കോടി നേടിയെന്നാണ് റിപ്പോർട്ടുകൾ.

ഇപ്പോഴിതാ ചിത്രത്തിന്റെ വിജയം അണിയറപ്രവർത്തകർക്കൊപ്പം ആഘോഷിച്ച് ചിത്രത്തിലെ പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ച രാംചരൺ എത്തിയിരിക്കുന്നു. പത്ത് ഗ്രാം വരുന്ന സ്വർണ നാണയമാണ് അണിയറപ്രവർത്തകർക്കായി രാംചരൺ നൽകിയത്. എസ്.എസ് രാജമൗലി സംവിധാനം ചെയ്ത ചിത്രത്തിലെ 35 ടെക്‌നീഷ്യന്മാരെയാണ് രാംചരൺ ചടങ്ങിന് ക്ഷണിച്ചത്. ഇവരുടെ പ്രവർത്തനത്തെ വിലമതിക്കുന്നതായി രാംചരൺ പറഞ്ഞു. രാംചരൺ, ആർ.ആർ.ആർ എന്ന് എല്ലാ സ്വർണനാണയത്തിലും രേഖപ്പെടുത്തിയിട്ടുണ്ട്.

Advertising
Advertising

ചിത്രത്തിൽ ജൂനിയര്‍ എന്‍ ടി ആര് കൊമരം ഭീമായും രാം ചരണ്‍ അല്ലൂരി സീതരാമ രാജുവായുമാണ് എത്തുന്നത്. സീതരാമ രാജുവിന്റെ ബാല്യകാല പ്രണയിനിയായ സീതയായാണ് ആലിയ ഭട്ട് അഭിനയിക്കുന്നത്. പ്രേക്ഷകർ ആവേശത്തോടെ കാത്തിരുന്ന ചിത്രം മാർച്ച് 25നാണ് തിയറ്ററുകളിൽ റിലീസ് ചെയ്തത്. തിയറ്ററുകളിൽ മികച്ച പ്രതികരണം നേടി റെക്കോർഡ് കളക്ഷൻ സ്വന്തമാക്കിയാണ് ആർ ആർ ആർ പ്രദർശനം തുടരുന്നത്. റിലീസ് ചെയ്ത ആദ്യദിവസം തന്നെ 223 കോടി രൂപയാണ് ആഗോളതലത്തിൽ ചിത്രത്തിന്റെ ഗ്രോസ്.

റിലീസിന് മുമ്പ് തന്നെ കോടികളുടെ ബിസിനസ് ചിത്രം സ്വന്തമാക്കിയിരുന്നു. 450 കോടി രൂപയില്‍ ഒരുങ്ങിയ ചിത്രം റിലീസിന് മുമ്പ് തന്നെ 325 കോടി രൂപയാണ് സ്വന്തമാക്കിയത്. ഡിജിറ്റല്‍ സാറ്റ്‌ലൈറ്റ് അവകാശത്തിലൂടെയാണ് ചിത്രം ഈ നേട്ടം സ്വന്തമാക്കിയത്. തമിഴ്, തെലുങ്ക്, ഹിന്ദി, കന്നട, മലയാളം എന്നീ ഭാഷകള്‍ക്ക് പുറമെ വിദേശ ഭാഷകളിലും ചിത്രം റിലീസ് ചെയ്തിരുന്നു.  

Ram Charan gifts gold coins to everyone who worked on the film

Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News