ദുല്‍ഖറിന്‍റെ സമയം പാഴാക്കിയ നടി; സോനം കപൂറിനോട് മാപ്പ് പറഞ്ഞ് റാണാ ദഗുബതി

ദുല്‍ഖര്‍ സല്‍മാന്‍ നായകനായ കിംഗ് ഓഫ് കൊത്തയുടെ പ്രമോഷനിടെ നടത്തിയ പരാമര്‍ശം വിവാദമായ സാഹചര്യത്തിലാണ് റാണയുടെ മാപ്പ് പറച്ചില്‍

Update: 2023-08-16 06:46 GMT

റാണാ ദഗുബതി/സോനം കപൂര്‍

ഹൈദരാബാദ്: നടി സോനം കപൂറിനെതിരായ പരാമര്‍ശത്തില്‍ നടിയോട് മാപ്പ് പറഞ്ഞ് തെലുഗു താരം റാണാ ദഗുബതി. ദുല്‍ഖര്‍ സല്‍മാന്‍ നായകനായ കിംഗ് ഓഫ് കൊത്തയുടെ പ്രമോഷനിടെ നടത്തിയ പരാമര്‍ശം വിവാദമായ സാഹചര്യത്തിലാണ് റാണയുടെ മാപ്പ് പറച്ചില്‍.

ദുല്‍ഖര്‍ അഭിനയിച്ച സോയ ഫാക്ടര്‍ എന്ന ചിത്രത്തിനിടെ ഒരു പ്രമുഖ നടി താരത്തിന്‍റെ സമയം പാഴാക്കിയെന്നായിരുന്നു റാണയുടെ ആരോപണം. നായികയുടെ പേര് പരാമര്‍ശിച്ചില്ലെങ്കിലും സോനത്തിനെ ലക്ഷ്യം വച്ചുള്ളതാണെന്ന് മനസിലാകുന്ന തരത്തിലായിരുന്നു പ്രസ്താവന. സോനക്കൊപ്പം അഭിനയിച്ച സോയ ഫാക്ടര്‍ ബോക്സോഫീസില്‍ പരാജയമായിരുന്നു. ദുല്‍ഖറിന്‍റെ തിരക്കിനെ അവഗണിച്ച് സെറ്റില്‍ വച്ച് നടി ലണ്ടനില്‍ ഷോപ്പിങ് നടത്തുന്നതിനെക്കുറിച്ച് ഭര്‍ത്താവിനോട് സംസാരിക്കുകയായിരുന്നുവെന്നാണ് റാണ പറഞ്ഞത്. നടിയുടെ പെരുമാറ്റം സെറ്റിലുള്ളവരെയും ഷൂട്ടിനെയും അലോസരപ്പെടുത്തുന്നതായിരുന്നുവെന്നും ദുല്‍ഖറിന്‍റെ ശാന്തമായ പെരുമാറ്റമാണ് സെറ്റിലെ സമ്മര്‍ദ്ദം കുറച്ചതെന്നും സമാധാനം നിലനിര്‍ത്തിയതെന്നും കൂട്ടിച്ചേര്‍ത്തു.

Advertising
Advertising

റാണയുടെ പരാമര്‍ശത്തിനു പിന്നാലെ സോനം കപൂര്‍ പരോക്ഷ പ്രതികരണവുമായി രംഗത്തെത്തിയിരുന്നു. ''ചെറിയ മനസ്സുകൾ ആളുകളെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നു. ശരാശരി മനസ്സുകൾ സംഭവങ്ങൾ ചർച്ച ചെയ്യുന്നു, വലിയ മനസ്സുകൾ ആശയങ്ങൾ ചർച്ച ചെയ്യുന്നു'' എന്ന അമേരിക്കയുടെ മുന്‍ പ്രഥമ വനിതയായ എലീനർ റൂസ്‌വെൽറ്റിന്‍റെ വാചകങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ സ്റ്റോറിയാക്കുകയായിരുന്നു.

സംഭവം വിവാദമായതോടെ താരം മാപ്പപേക്ഷയുമായി രംഗത്തെത്തുകയായിരുന്നു. ''എന്‍റെ പരാമര്‍ശങ്ങള്‍ മൂലം സോനം കപൂറിനുണ്ടായ ബുദ്ധിമുട്ട് എന്നെ ശരിക്കും വിഷമിപ്പിക്കുന്നു. തമാശയായി പറഞ്ഞ കാര്യങ്ങളാണ് അവ. സുഹൃത്തുക്കളെന്ന നിലയില്‍ ഞങ്ങള്‍ പലപ്പോഴും പരസ്പരം കളിയാക്കാറുണ്ട്. എന്‍റെ വാക്കുകൾ തെറ്റായി വ്യാഖ്യാനിക്കപ്പെട്ടതിൽ ഞാൻ ഖേദിക്കുന്നു.ഞാൻ വളരെയധികം ബഹുമാനിക്കുന്ന സോനത്തോടും ദുൽഖറിനോടും ക്ഷമ ചോദിക്കുന്നു. ഈ വിശദീകരണം ഏതെങ്കിലും ഊഹാപോഹങ്ങൾക്കും തെറ്റിദ്ധാരണകൾക്കും വിരാമമിടുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. മനസ്സിലാക്കിയതിന് നന്ദി." റാണ ട്വിറ്ററില്‍ കുറിച്ചു.

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News