സവര്‍ക്കറിന്‍റെ ജീവിതം ബോളിവുഡ് സിനിമയാകുന്നു; രൺദീപ് ഹൂഡ നായകന്‍

ചിത്രത്തിന്‍റെ ഭാഗമാകാൻ കഴിഞ്ഞതിൽ നന്ദിയും ആവേശവും ആദരവുമുണ്ടെന്ന് രണ്‍ദീപ് ഹൂഡ

Update: 2022-03-23 13:37 GMT
Editor : ijas

വി.ഡി സവര്‍ക്കറിന്‍റെ ജീവിതം ബോളിവുഡ് സിനിമയാകുന്നു. 'സ്വതന്ത്രൃ വീർ സവർക്കർ' എന്ന് പേരിട്ട ചിത്രത്തില്‍ രൺദീപ് ഹൂഡ നായകനാകും. മഹേഷ് മഞ്ജരേക്കർ ആണ് സംവിധാനം. നായകനായ രൺദീപ് ഹൂഡ തന്നെയാണ് സവര്‍ക്കറിന്‍റെ ജീവിതം സിനിമയാകുന്ന കാര്യം സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തറിയിച്ചത്.

'നമുക്ക് സ്വാതന്ത്ര്യം ലഭിക്കുന്നതിൽ പങ്ക് വഹിച്ച നിരവധി നായകന്മാരുണ്ട്. അതിൽ പലർക്കും ലഭിക്കേണ്ട പ്രാധാന്യം ലഭിച്ചില്ല. ഏറ്റവും അധികം തെറ്റിദ്ധരിക്കപ്പെട്ട ഒരു മഹാനാണ് സവര്‍ക്കര്‍. അത്തരം വീരപുരുഷന്മാരുടെ കഥകള്‍ പറയേണ്ടത് പ്രധാനമാണ്', രണ്‍ദീപ് ഹൂഡ മിഡ് ഡേ മാധ്യമത്തോട് പറഞ്ഞു. ചിത്രത്തിന്‍റെ ഭാഗമാകാൻ കഴിഞ്ഞതിൽ നന്ദിയും ആവേശവും ആദരവുമുണ്ടെന്ന് രണ്‍ദീപ് ഹൂഡ ഇന്‍സ്റ്റാഗ്രാമില്‍ പറഞ്ഞു.

Advertising
Advertising

സല്‍മാന്‍ ഖാന്‍ നായകനായ 'രാധേ'-യിലാണ് രണ്‍ദീപ് ഹൂഡ അവസാനമായി അഭിനയിച്ചത്. ഇതിന് മുമ്പ് ക്രിസ് ഹെംസ്വെര്‍ത്ത് നായകനായ ഹോളിവുഡ് ചിത്രം എക്സ്ട്രാക്ഷനിലാണ് താരം പ്രധാന വേഷത്തിലെത്തിയത്. അണ്‍ഫെയര്‍ ലൌലി ആണ് രണ്‍ദീപ് ഹൂഡയുടേതായി പുറത്തിറങ്ങാനിരിക്കുന്ന മറ്റൊരു ചിത്രം.

2022 ജൂണിൽ ചിത്രീകരണം ആരംഭിക്കുന്ന 'സ്വതന്ത്രൃ വീർ സവർക്കർ' സിനിമയുടെ പ്രധാന ലൊക്കേഷനുകൾ മഹാരാഷ്ട്ര, ആൻഡമാൻ & നിക്കോബാർ, ലണ്ടൻ എന്നിവിടങ്ങളിലായിരിക്കും. ആനന്ദ് പണ്ഡിറ്റ്, സന്ദീപ് സിങ്, സാം ഖാന്‍ എന്നിവരാണ് ചിത്രത്തിന്‍റെ നിര്‍മാതാക്കള്‍.

Randeep Hooda to play Veer Savarkar in biopic directed by Mahesh Manjrekar

Tags:    

Writer - ijas

contributor

Editor - ijas

contributor

Similar News