കോവിഡ് രോഗികള്‍ക്കായി ഓക്സിജന്‍ സിലിണ്ടറുകളെത്തിച്ച് നടി രവീണ ടണ്ടന്‍

രുദ്ര ഫൌണ്ടേഷനുമായി ചേര്‍ന്നാണ് സിലിണ്ടറുകളെത്തിച്ചത്

Update: 2021-05-08 06:36 GMT
Editor : Jaisy Thomas | By : Web Desk
Advertising

കോവിഡ് എന്ന മഹാമാരിക്കെതിരെയുള്ള യുദ്ധത്തിലാണ് നമ്മള്‍. ഭരണകൂടവും ആരോഗ്യ പ്രവര്‍ത്തകരും മുതല്‍ ഇങ്ങോട്ടുള്ള ഓരോ വ്യക്തിയും ഈ യുദ്ധത്തില്‍ പങ്കാളികളാണ്. സിനിമാതാരങ്ങളും സേവനപ്രവര്‍ത്തനങ്ങളുമായി മുന്നിലുണ്ട്. രാജ്യം കടുത്ത ഓക്സിജന്‍ ക്ഷാമം നേരിടുമ്പോള്‍ കോവിഡ് രോഗികള്‍ക്കായി ഓക്സിജന്‍ സിലിണ്ടറുകളെത്തിച്ചിരിക്കുകയാണ് ബോളിവുഡ് നടി രവീണ ടണ്ടന്‍.

രുദ്ര ഫൌണ്ടേഷനുമായി ചേര്‍ന്നാണ് സിലിണ്ടറുകളെത്തിച്ചത്. ഇതിന്‍റെ ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ നടി പങ്കുവച്ചിട്ടുണ്ട്. ''ഡല്‍ഹിയിലേക്ക് ഒരു ടീം, സമുദ്രത്തിലേക്ക് ഒരു തുള്ളി മാത്രം, പക്ഷെ ഇത് കുറച്ചുപേരെയെങ്കിലും സഹായിക്കുമെന്ന് കരുതുന്നു'' രവീണ ട്വിറ്ററില്‍ കുറിച്ചു. നടിയുടെ സുഹൃത്തുക്കളും ബന്ധുക്കളുമാണ് താരത്തിന് ഒപ്പം ചേര്‍ന്ന് സന്നദ്ധപ്രവര്‍ത്തനം നടത്തുന്നത്. തങ്ങളെ മെസേജ് വഴിയോ ട്വീറ്റ് വഴിയോ ആവശ്യങ്ങള്‍ അറിയിക്കുന്നവര്‍ എവിടെയുള്ളവരാണെങ്കിലും തങ്ങളാല്‍ കഴിയും വിധം സഹായിക്കുമെന്ന് രവീണ അറിയിച്ചിട്ടുണ്ട്.

അതേസമയം കന്നട നടന്‍ യഷ് കേന്ദ്രകഥാപാത്രമാകുന്ന കെജിഎഫ് ചാപ്റ്റര്‍ 2 ആണ് ഇനി പുറത്തിറങ്ങാനുള്ള രവീണ ടണ്ടന്‍റെ തെന്നിന്ത്യന്‍ സിനിമ. ബോളിവുഡ് നടിയായ രവീണ 20 വര്‍ഷത്തിന് ശേഷം ഒരു കന്നട ചിത്രത്തില്‍ അഭിനയിക്കുന്നുവെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. സഞ്ജയ് ദത്തും ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്.

Tags:    

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News