പ്രീബുക്കിങ്ങിൽ റെക്കോർഡ്; ഭീഷ്മപർവ്വം ഇന്നു മുതൽ തിയറ്ററുകളിൽ

ബിഗ് ബി പുറത്തിറങ്ങി 15 വർഷങ്ങൾക്കു ശേഷം മമ്മൂട്ടിയെ നായകനാക്കി അമൽ നീരദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ഭീഷ്മപർവ്വം'

Update: 2022-03-03 05:01 GMT
Advertising

പ്രീബുക്കിങ്ങിൽ റെക്കോർഡ് തീർത്ത് മമ്മൂട്ടിയുടെ ഭീഷ്മപർവ്വം ഇന്ന് മുതൽ തിയറ്ററുകളിൽ. വൻ ആവേശത്തോടെയാണ് ആരാധകർ ചിത്രത്തെ കാത്തിരിക്കുന്നത്. കോവിഡ് നിയന്ത്രണങ്ങൾക്കു ശേഷം നൂറുശതമാനം പേരെ ഇരുത്തി പ്രദർശിപ്പിക്കുന്ന ആദ്യ ചിത്രം എന്ന പ്രത്യേകതകൂടിയാണിത്.

അമൽ നീരദ് ചിത്രമെത്തുന്നതിൻറെ ആവശേവും ആരാധകരിൽ പ്രകടമാണ്. ബിഗ് ബി പുറത്തിറങ്ങി 15 വർഷങ്ങൾക്കു ശേഷം മമ്മൂട്ടിയെ നായകനാക്കി അമൽ നീരദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ഭീഷ്മപർവ്വം'. ഗ്യാങ്സ്റ്റർ ഡ്രാമ വിഭാഗത്തിൽ പെടുന്ന ചിത്രമാണിത്. 'മൈക്കിൾ' എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി ചിത്രത്തിൽ അവതരിപ്പിക്കുന്നത്.

ആനന്ദ് സി. ചന്ദ്രനാണ് ഛായാഗ്രഹണം. സംഗീതം: സുഷിൻ ശ്യാം, അമൽ നീരദും ദേവദത്ത് ഷാജിയും ചേർന്നാണു ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്. നാദിയ മൊയ്തു, സൗബിൻ ഷാഹിർ, ഷൈൻ ടോം ചാക്കോ, ശ്രീനാഥ് ഭാസി, ഫർഹാൻ ഫാസിൽ, ദിലീഷ് പോത്തൻ, ജിനു ജോസഫ്, ലെന, ശ്രിന്ദ, വീണ നന്ദകുമാർ, അനസൂയ ഭരദ്വാജ്, അനഘ, അബു സലിം, സുദേവ് നായർ, മാല പാർവതി, കോട്ടയം രമേശ്, പോളി വൽസൻ തുടങ്ങിയവരും 'ഭീഷ്മപർവത്തിൽ അണിനിരക്കുന്നു.

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News