ഓർക്കുമ്പോൾ ഇന്നും മനസ്സിൽ വേദനയുടെ കനലെരിയുന്നു; കലാഭവന്‍ മണിയുടെ ഓര്‍മകളില്‍ വിനയന്‍

മണിയുടെ ചരമദിനത്തില്‍ അദ്ദേഹത്തെക്കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവയ്ക്കുകയാണ് സിനിമയിലെ സുഹൃത്തുക്കള്‍

Update: 2023-03-06 07:46 GMT

കലാഭവന്‍ മണിക്കൊപ്പം വിനയന്‍

അതുല്യ നടന്‍ കലാഭവന്‍ മണി വേര്‍പിരിഞ്ഞിട്ട് ഏഴ് വര്‍ഷം തികഞ്ഞിരിക്കുകയാണ്. മറഞ്ഞു പോയെങ്കിലും മണിയുടെ പാട്ടുകളോ സിനിമകളോ ഇല്ലാത്ത ഒരു ദിവസം പോലും മലയാളിക്കുണ്ടാകില്ല. മണിയുടെ ചരമദിനത്തില്‍ അദ്ദേഹത്തെക്കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവയ്ക്കുകയാണ് സിനിമയിലെ സുഹൃത്തുക്കള്‍. സാധാരണക്കാരനിൽ സാധാരണക്കാരനായ ആ അതുല്യകലാകാരന്‍റെ അകാലത്തിലുള്ള വേർപാട് ഓർക്കുമ്പോൾ ഇന്നും മനസ്സിൽ വേദനയുടെ കനലെരിയുകയാണ് സംവിധായകന്‍ വിനയന്‍ കുറിച്ചു.

വിനയന്‍റെ കുറിപ്പ്

മണി യാത്രയായിട്ട് ഏഴു വർഷം... സാധാരണക്കാരനിൽ സാധാരണക്കാരനായ ആ അതുല്യകലാകാരന്‍റെ അകാലത്തിലുള്ള വേർപാട് ഓർക്കുമ്പോൾ ഇന്നും മനസ്സിൽ വേദനയുടെ കനലെരിയുന്നു..

Advertising
Advertising

ഏറെ ദാരിദ്ര്യവും അതിലേറെ അവഗണനയും ഒക്കെ സഹിച്ച് തൻേറതായ അസാധാരണകഴിവുകൾ കൊണ്ടു മാത്രം മലയാളസിനിമയിലും മലയാളികളുടെ മനസ്സിലും ഇടം നേടാൻ കഴിഞ്ഞ കലാഭവൻ മണിക്ക് ഒത്തിരി സ്വപ്നങ്ങൾ ബാക്കിയുള്ളപ്പോഴാണ് ജീവിതം കൈവിട്ടു പോയത്...

ഇതിനെയാണല്ലോ വിധി എന്നു നമ്മൾ പറയുന്നത്... ഇനിയൊരു ജന്മമുണ്ടങ്കിൽ ഈ സ്നേഹഭൂമിയിൽ ഇനിയും മണി ജനിക്കട്ടെ.... ആദരാഞ്ജലികൾ...

Full View

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

By - Web Desk

contributor

Similar News