പ്രഭാസിന്‍റെ വില്ലനായി സെയ്ഫ് അലി ഖാന്‍; ആദിപുരുഷി‍ന്‍റെ ട്രെയിലര്‍ എത്തി

'തിന്മയ്ക്ക് മേൽ നന്മയുടെ വിജയം' എന്നാണ് 500 കോടി ബജറ്റിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ ടാഗ് ലൈൻ

Update: 2023-05-09 12:13 GMT

പ്രഭാസിനെ നായകനാക്കി ഓം റൗട്ട് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ആദിപുരുഷിന്റെ ട്രെയിലർ പുറത്തിറങ്ങി. രാമായണത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രത്തിൽ വില്ലനായി എത്തുന്നത് ബോളിവുഡ് നടൻ സെയ്ഫ് അലി ഖാൻ ആണ്.

'തിന്മയ്ക്ക് മേൽ നന്മയുടെ വിജയം' എന്നാണ് 500 കോടി ബജറ്റിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ ടാഗ് ലൈൻ. വി.എഫ്.എക്‌സ് ക്വാളിറ്റിയില്ലെന്നതിന്റെ പേരിൽ  നേരത്തേ റിലീസ് ചെയ്ത ടീസറിന് വലിയ വിമർശനങ്ങളാണ് ഉയർന്നിരുന്നത്.

ഇതിന് മറുപടിയെന്നോണം മികവോടെയാണ് ഇപ്പോൾ ട്രെയിലർ പുറത്തിറക്കിയിരിക്കുന്നത്. ഫാന്റസി വിഭാഗത്തിൽപ്പെടുന്ന ചിത്രത്തിന്റെ വി.എഫ്.എക്‌സ് ഒരു സിനിമക്കുവേണ്ട മികവില്ലെന്നായിരുന്നു വിമർശനം.

Advertising
Advertising

 3 ഡിയിൽ ഒരുങ്ങുന്ന ചിത്രം തെലുങ്ക്, ഹിന്ദി, മലയാളം, കന്നഡ, തമിഴ് എന്നീ ഭാഷകളിലാണ് തിയേറ്ററുകളിലെത്തുക. ചിത്രത്തിൽ രാഘവ എന്ന നായക കഥാപാത്രത്തെ പ്രഭാസും ലങ്കേഷ് എന്ന വില്ലൻ കഥാപാത്രത്തെ സെയ്ഫ് അലിഖാനുമാണ് അവതരിപ്പിക്കുന്നത്.

ജാനകിയായി കൃതി സനോണും ലക്ഷ്മണനായി സണ്ണി സിങ്ങും ഹനുമാന്റെ വേഷത്തിൽ ദേവദത്ത നാഗേയും വെള്ളിത്തിരയിലെത്തുന്നു. 250 കോടി മുടക്കിയാണ് ചിത്രത്തിനായ് വിഎഫ്എക്‌സ് ഒരുക്കിയിരിക്കുന്നത്.

120 കോടിയാണ് പ്രഭാസിന്റെ മാത്രം പ്രതിഫലം. ടി- സീരിസ്, റെട്രോഫൈൽ ബാനറിൽ ഭൂഷൺ കുമാറും കൃഷ്ണകുമാറും ഓം റൗട്ടും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ജൂൺ 16ന് ചിത്രം തിയറ്ററുകളിലെത്തും.

Full View
Tags:    

Writer - അലി തുറക്കല്‍

Media Person

Editor - അലി തുറക്കല്‍

Media Person

By - Web Desk

contributor

Similar News