തീപ്പൊരി; പ്രഭാസിന്‍റെ സലാര്‍ ടീസര്‍ പുറത്തിറങ്ങി

ഏറ്റവും വലിയ ആക്ഷൻ സംവിധായകൻ പ്രശാന്ത് നീലിന്റെ ബ്ലോക്ക്ബസ്റ്റർ ചലച്ചിത്രമായ കെ‌ജി‌എഫിന്റെ പ്രൊഡക്ഷൻ ബാനറിൽ നിന്നാണ് സലാറും പുറത്തിറങ്ങുന്നത്

Update: 2023-07-06 01:00 GMT

സലാര്‍ ടീസറില്‍ നിന്ന്

ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ പ്രഭാസിനെ നായകനാക്കി പ്രശാന്ത് നീൽ സംവിധാനം ചെയ്യുന്ന 'ഇന്ത്യൻ ഫിലിം സലാർ പാർട്ട് 1 സീസ് ഫയർ ന്റെ ടീസർ പുറത്തിറങ്ങി. രാവിലെ 5:12 ന് ടീസർ പുറത്തിറങ്ങുമെന്ന് നിർമ്മാതാക്കൾ പ്രഖ്യാപിച്ചപ്പോൾ തന്നെ ആരാധകർ ആവേശത്തിലായിരുന്നു. പ്രതീക്ഷിച്ചതുപോലെ, ആരാധകരെ ത്രസിപ്പിച്ചുകൊണ്ടുള്ള ആക്ഷൻ രംഗങ്ങളാൽ സമ്പന്നമാണ് സംവിധായകൻ പ്രശാന്ത് നീൽ ഒരുക്കിയ സലാർ പാർട്ട് 1 സീസ് ഫയർ ന്റെ ടീസർ. തീയേറ്ററുകളെ പ്രകമ്പനം കൊള്ളിക്കാൻ പോന്ന, പ്രേക്ഷകരെ ആവേശഭരിതരാക്കുന്ന പ്രഭാസിന്‍റെ ശക്തമായ ഡയലോഗുകൾ നിറഞ്ഞ ടീസർ സൂചിപ്പിക്കുന്നത്, ഈ ബിഗ് ബജറ്റ് ഇന്ത്യൻ ചിത്രം റെക്കോർഡുകൾ തകർക്കാൻ ഒരുങ്ങുകയാണെന്നും ഈ ടീസർ ഒരു തുടക്കം മാത്രമാണെന്നുമാണ്.

Advertising
Advertising

ഏറ്റവും വലിയ ആക്ഷൻ സംവിധായകൻ പ്രശാന്ത് നീലിന്റെ ബ്ലോക്ക്ബസ്റ്റർ ചലച്ചിത്രമായ കെ‌ജി‌എഫിന്റെ പ്രൊഡക്ഷൻ ബാനറിൽ നിന്നാണ് സലാറും പുറത്തിറങ്ങുന്നത്. ഭാവിയിൽ ഒരു പൈതൃകം തന്നെ സ്ഥാപിക്കാൻ കാരണമായേക്കാവുന്ന നിരവധി സംഭവവികാസങ്ങളിലൂടെ കടന്നുപോകുന്ന ഒരു പുതിയ ലോകം തന്നെ സംവിധായകൻ മറ്റൊരു ഇതിഹാസമായേക്കാവുന്ന ഈ ചിത്രത്തിലും സൃഷ്ടിച്ചു.ഒരു വമ്പൻ താര നിരയെ തന്നെ അണിനിരത്തുന്ന ഈ ചിത്രത്തിന്റെ വളരെ കുറച്ചു എന്നാൽ നമ്മുടെ കാഴ്ചയെ തന്നെ പിടിച്ചിരുത്തുന്ന ആകാംഷാഭരിതമായ ഭാഗങ്ങളാണ് നിർമ്മാതാക്കൾ ടീസറിൽ പ്രേക്ഷകർക്കായി ഒരുക്കിയത്. അതേസമയം തീയറ്റർ ട്രെയിലറിനായി സാലറിന്റെ നിർമ്മാതാക്കൾ ചിത്രത്തിന്റെ പ്രധാന ഭാഗങ്ങൾ കരുതിവച്ചിരിക്കുകയാണ്, അത് ഉടൻ തന്നെ പുറത്തിറങ്ങും. എന്നിരുന്നാലും, ഏറ്റവും കൗതുകകരമായ കാര്യമെന്തെന്നാൽ ഇത് സലാർ സീരിസിൽ നിന്നുള്ള സലാർ ഭാഗം 1: സീസ് ഫയർ എന്ന് പേരിട്ടിരിക്കുന്ന ഭാഗം 1 മാത്രമാണ്.

സംവിധായകൻ പ്രശാന്ത് നീലിനെയും സൂപ്പർ സ്റ്റാർ പ്രഭാസിനെയും ആദ്യമായി ഒരുമിപ്പിക്കുന്ന ഇന്ത്യൻ ചിത്രമാണ് സലാർ പാർട്ട് 1. വിജയകരമായ കെജിഎഫ് പരമ്പരകളുടെ നിർമ്മാതാക്കളായ ഹോംബാലെ ഫിലിംസിന്‍റെ വിജയ് കിരഗണ്ടൂർ ആണ് ഈ മെഗാ പ്രോജക്റ്റ് നിർമ്മിക്കുന്നത്. റാമോജി ഫിലിം സിറ്റിയിലും പരിസരങ്ങളിലുമായി 14 കൂറ്റൻ സെറ്റുകളിട്ട് നിർമ്മിച്ച ഈ ചിത്രം ബിഗ് സ്ക്രീനിൽ മുമ്പൊരിക്കലും കണ്ടിട്ടില്ലാത്ത പ്രൗഢി നൽകുമെന്ന് ഉറപ്പാണ്. പ്രഭാസ്, പൃഥ്വിരാജ് സുകുമാരൻ, ശ്രുതി ഹാസൻ, ജഗപതി ബാബു തുടങ്ങി വൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. പ്രശാന്ത് നീൽ സംവിധാനം ചെയ്യുന്ന ചിത്രം തെലുങ്ക്, കന്നഡ, മലയാളം, തമിഴ്, ഹിന്ദി എന്നിവയുൾപ്പെടെ അഞ്ച് ഭാഷകളിൽ 2023 സെപ്റ്റംബർ 28 ന് തിയറ്ററുകളിലെത്തും.

400 കോടി ബഡ്ജറ്റുള്ള സലാർ പാർട്ട് 1: ബാഹുബലി, കെജിഎഫ് സീരീസ് തുടങ്ങിയ പ്രശസ്ത ബ്ലോക്ക്ബസ്റ്ററുകൾക്ക് സമാന്തരമായി നിർമ്മിച്ച ഏറ്റവും ചെലവേറിയ ഇന്ത്യൻ ചിത്രങ്ങളിൽ ഒന്നാണ്. സമാനതകളില്ലാത്ത ദൃശ്യവിസ്മയം സൃഷ്ടിക്കുന്നതിൽ നിർമ്മാതാക്കൾ ഒരു ചെറിയ അവസരംപോലും ഉപേക്ഷിച്ചിട്ടില്ല, വിദേശ സ്റ്റുഡിയോകളുടെ വൈദഗ്ധ്യവും ഉയർന്ന നിലവാരമുള്ള വിഎഫ്എക്സും പ്രേക്ഷകരെ ആവേശഭരിതരാക്കാവുന്ന ആക്ഷൻ സീക്വൻസുകൾ ഒരുക്കുന്നതിന് പ്രഗത്ഭരായ സ്റ്റണ്ട്മാൻമാരെയും അവർ ഈ ചിത്രത്തിനായി ഉൾപ്പെടുത്തിയിട്ടുണ്ട് .


Full View



Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News