മാര്‍ട്ടിന്‍-ഷീബ കൊലക്കേസ്, ക്രൈംനമ്പര്‍ 252/17... നിഗൂഢത നിറച്ച് ദുല്‍ഖറിന്‍റെ സല്യൂട്ട് ട്രെയിലര്‍

റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന ത്രില്ലറാണ് സല്യൂട്ട്

Update: 2021-12-24 14:43 GMT
Advertising

ദുല്‍ഖര്‍ സല്‍മാന്‍ പൊലീസ് വേഷത്തിലെത്തുന്ന സല്യൂട്ട് എന്ന സിനിമയുടെ ട്രെയിലര്‍ പുറത്ത്. റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന കുറ്റാന്വേഷണ ത്രില്ലര്‍ സിനിമയാണ് സല്യൂട്ട്.

അരവിന്ദ് കരുണാകരന്‍ എന്ന പൊലീസ് ഓഫീസറായാണ് ദുല്‍ഖര്‍ സ്ക്രീനിലെത്തുന്നത്. ബോബി- സഞ്ജയ് ആണ് തിരക്കഥ. ദുല്‍ഖറിന്‍റെ നിര്‍മാണ കമ്പനിയായ വേഫെറര്‍ ഫിലിംസാണ് നിര്‍മാണം. ബോളിവുഡ് താരം ഡയാന പെന്‍റിയാണ് നായിക. നിഗൂഢതയും സ്പെന്‍സും നിറഞ്ഞ ട്രെയിലറാണ് പുറത്തുവന്നിരിക്കുന്നത്.

മനോജ് കെ ജയൻ, അലൻസിയർ, ബിനു പപ്പു, വിജയകുമാർ, ലക്ഷ്‍മി ഗോപാലസ്വാമി, സാനിയ ഇയ്യപ്പൻ തുടങ്ങിയവരാണ് മറ്റു പ്രധാന താരങ്ങള്‍. ജേക്സ് ബിജോയ്‍യുടേതാണ് സംഗീതം. എഡിറ്റിംഗ് ശ്രീകർ പ്രസാദ്. ഛായാഗ്രഹണം അസ്‍ലം പുരയിൽ. മേക്കപ്പ് സജി കൊരട്ടി. വസ്ത്രാലങ്കാരം സുജിത് സുധാകരൻ. കലാസംവിധാനം സിറിൽ കുരുവിള. വേഫെയറര്‍ നിര്‍മിക്കുന്ന അഞ്ചാമത്തെ ചിത്രമാണിത്. 2022 ജനുവരി 14ന് സല്യൂട്ട് തിയറ്ററുകളിലെത്തും.

കുറുപ്പിന്‍റെ വിജയത്തിനു ശേഷമെത്തിയ ദുല്‍ഖറിന്‍റെ പുതിയ സിനിമയുടെ ട്രെയിലര്‍ ആഘോഷമാക്കുകയാണ് ആരാധകര്‍. രണ്ടു മണിക്കൂറിനുള്ളില്‍ മൂന്നു ലക്ഷത്തോളം പേരാണ് ട്രെയിലര്‍ കണ്ടത്. 

Full View

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News