ആ പെണ്‍കുട്ടിയെ ദ്രോഹിക്കാതിരുന്നാല്‍ നല്ലത്,എനിക്കൊരു വിഷമവുമില്ല; നാഗ്-ശോഭിത ബന്ധത്തെക്കുറിച്ച് സാമന്ത

ആരുമായി ബന്ധം പുലർത്തുന്നു എന്നതിൽ എനിക്ക് വിഷമമില്ല

Update: 2023-04-04 06:17 GMT

സാമന്ത

ഹൈദരാബാദ്: നടന്‍ നാഗ ചൈതന്യയും നടി ശോഭിത ധൂലിപാലയും കുറച്ചു നാളായി പ്രണയത്തിലാണെന്ന വാർത്തകൾ പ്രചരിക്കുന്നുണ്ട്.താരങ്ങളുടെ ലണ്ടന്‍ യാത്രയുടെ ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു. ഇപ്പോള്‍ നടിയും നാഗിന്‍റെ ആദ്യഭാര്യയുമായ സാമന്ത ഗോസിപ്പുകളോട് പ്രതികരിച്ചിരിക്കുകയാണ്. നാഗ് ആരുമായി ബന്ധം പുലര്‍ത്തിയാലും തനിക്കൊരു വിഷമമില്ലെന്നും നടി സിയാസത്ത് ഡെയ്‌ലിക്ക് നൽകിയ അഭിമുഖത്തില്‍ പറഞ്ഞു.

''ആരുമായി ബന്ധം പുലർത്തുന്നു എന്നതിൽ എനിക്ക് വിഷമമില്ല.പ്രണയത്തിന്‍റെ വില അറിയാത്തവർ ഏത് കൂട്ടുകെട്ടിലായാലും കണ്ണീരൊഴുക്കും. ആ പെണ്‍കുട്ടിയെങ്കിലും സന്തോഷമായിരിക്കട്ടെ. സ്വഭാവം മാറ്റി പെണ്ണിനെ ഉപദ്രവിക്കാതെ നോക്കിയാൽ എല്ലാവർക്കും നല്ലത്.'' സാമന്ത പറഞ്ഞു.നേരത്തെ നാഗും ശോഭിതയും പ്രണയത്തിലാണെന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ക്ക് പിന്നില്‍ സാമന്തയാണെന്ന് നാഗിന്‍റെ ആരാധകര്‍ ആരോപിച്ചിരുന്നു. ''പെണ്‍കുട്ടിക്കെതിരെ ഗോസിപ്പ് വന്നാല്‍ അത് സത്യം.ആണ്‍കുട്ടിക്കെതിരെ വന്നാല്‍ അത് പെണ്‍കുട്ടി ഉണ്ടാക്കിയത്. ഒന്ന് പക്വത വെച്ചുകൂടേ ആദ്യം നിങ്ങള്‍ നിങ്ങളുടെ ജോലിയും കുടുംബവും നോക്കൂ'' എന്നാണ് സാമന്ത ട്വിറ്ററില്‍ കുറിച്ചത്.



നാഗും നടി ശോഭിതയും പ്രണയത്തിലാണെന്നും ഹൈദരാബാദിലെ ജൂബിലി ഹില്‍സില്‍ നാഗചൈതന്യ ആഡംബര ഭവനം സ്വന്തമാക്കിയെന്നും അവിടെ ശോഭിത അതിഥിയായി എത്തിയെന്നുമാണ് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. കുറുപ്പ് എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നായികയാണ് ശോഭിത. നിവിന്‍ പോളി നായകനായി എത്തിയ മൂത്തോനിലും ശോഭിത അഭിനയിച്ചിരുന്നു. മേജറായിരുന്നു ശോഭിതയുടേതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം.

2010-ൽ ഗൗതം മേനോന്‍റെ യേ മായ ചെയ്‌സാവേ എന്ന സിനിമയുടെ സെറ്റിൽ വെച്ചാണ് സാമന്തയും നാഗ ചൈതന്യയും കണ്ടുമുട്ടുന്നത്. തുടര്‍ന്ന് ഇരുവരും പ്രണയത്തിലാവുകയായിരുന്നു. 2017 ഒക്ടോബര്‍ 6നായിരുന്നു വിവാഹം. ഹിന്ദു,ക്രിസ്ത്യന്‍ മതാചാരപ്രകാരമായിരുന്നു വിവാഹം. 2021 ഒക്ടോബറിലാണ് സാമന്തയും നാഗും വേര്‍പിരിയുന്നതായി പ്രഖ്യാപിച്ചത്.

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News