നാഗചൈതന്യയുടെ പ്രണയവാര്‍ത്ത എന്‍റെ പിആര്‍ വര്‍ക്കല്ല, പോയി പണി നോക്കെന്ന് സാമന്ത

കുപ്രചരണങ്ങള്‍ക്ക് പിന്നില്‍ മുന്‍ഭാര്യയും നടിയുമായ സാമന്തയാണെന്നാണ് നാഗിന്‍റെ ആരാധകര്‍ ആരോപിക്കുന്നത്

Update: 2022-06-21 10:00 GMT

നടന്‍ നാഗചൈതന്യയും നടി ശോഭിത ധൂലിപാലയും തമ്മില്‍ പ്രണയത്തിലാണെന്ന തരത്തിലുള്ള വാര്‍ത്ത കുറച്ചു നാളുകളായി സോഷ്യല്‍മീഡിയയില്‍ കറങ്ങിനടക്കുന്നുണ്ട്. നാഗും ശോഭിതയും ഒരുമിച്ച് ലൊക്കേഷന്‍ സന്ദര്‍ശിച്ചുവെന്ന് ഐ.എന്‍.എസും റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ ഈ കുപ്രചരണങ്ങള്‍ക്ക് പിന്നില്‍ മുന്‍ഭാര്യയും നടിയുമായ സാമന്തയാണെന്നാണ് നാഗിന്‍റെ ആരാധകര്‍ ആരോപിക്കുന്നത്. ഇതിനു മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് സാമന്ത.

''പെണ്‍കുട്ടിക്കെതിരെ ഗോസിപ്പ് വന്നാല്‍ അത് സത്യം.ആണ്‍കുട്ടിക്കെതിരെ വന്നാല്‍ അത് പെണ്‍കുട്ടി ഉണ്ടാക്കിയത്. ഒന്ന് പക്വത വെച്ചുകൂടേ ആദ്യം നിങ്ങള്‍ നിങ്ങളുടെ ജോലിയും കുടുംബവും നോക്കൂ'' എന്നാണ് സാമന്ത ട്വിറ്ററില്‍ കുറിച്ചത്.

Advertising
Advertising

നാഗും നടി ശോഭിതയും പ്രണയത്തിലാണെന്നും ഹൈദരാബാദിലെ ജൂബിലി ഹില്‍സില്‍ നാഗചൈതന്യ ആഡംബര ഭവനം സ്വന്തമാക്കിയെന്നും അവിടെ ശോഭിത അതിഥിയായി എത്തിയെന്നുമാണ് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. കുറുപ്പ് എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നായികയാണ് ശോഭിത. നിവിന്‍ പോളി നായകനായി എത്തിയ മൂത്തോനിലും ശോഭിത അഭിനയിച്ചിരുന്നു. മേജറായിരുന്നു ശോഭിതയുടേതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം.

2010-ൽ ഗൗതം മേനോന്‍റെ യേ മായ ചെയ്‌സാവേ എന്ന സിനിമയുടെ സെറ്റിൽ വെച്ചാണ് സാമന്തയും നാഗ ചൈതന്യയും കണ്ടുമുട്ടുന്നത്. തുടര്‍ന്ന് ഇരുവരും പ്രണയത്തിലാവുകയായിരുന്നു. 2017 ഒക്ടോബര്‍ 6നായിരുന്നു വിവാഹം. ഹിന്ദു,ക്രിസ്ത്യന്‍ മതാചാരപ്രകാരമായിരുന്നു വിവാഹം. 2021 ഒക്ടോബറിലാണ് സാമന്തയും നാഗും വേര്‍പിരിയുന്നതായി പ്രഖ്യാപിച്ചത്.

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News