എനിക്ക് കുഴപ്പമൊന്നുമില്ല, സുഖമായിരിക്കുന്നു; പരിക്കേറ്റെന്ന വാര്‍ത്തകളോട് പ്രതികരിച്ച് സഞ്ജയ് ദത്ത്

തന്‍റെ ട്വിറ്റർ പേജിലൂടെയാണ് ദത്ത് വിശദീകരണവുമായി രംഗത്തെത്തിയത്

Update: 2023-04-13 05:54 GMT

സഞ്ജയ് ദത്ത്

ഡല്‍ഹി: കെഡി സിനിമയുടെ സെറ്റില്‍ വച്ച് തനിക്ക് പരിക്ക് പറ്റിയെന്ന വാര്‍ത്തകളോട് പ്രതികരിച്ച് ബോളിവുഡ് നടന്‍ സഞ്ജയ് ദത്ത്. അടിസ്ഥാനരഹിതമെന്നാണ് താരം പറഞ്ഞത്. തന്‍റെ ട്വിറ്റർ പേജിലൂടെയാണ് ദത്ത് വിശദീകരണവുമായി രംഗത്തെത്തിയത്.


''എനിക്ക് പരിക്കേറ്റുവെന്ന റിപ്പോര്‍ട്ടുകള്‍ പ്രചരിക്കുന്നുണ്ട്. അവ അടിസ്ഥാനരഹിതമാണെന്ന് ഞാന്‍ നിങ്ങളോട് പറയുന്നു. ഈശ്വരാനുഗ്രഹത്താല്‍ ഞാന്‍ സുഖമായിരിക്കുന്നു, ആരോഗ്യവാനും. കെഡി എന്ന ചിത്രത്തിന്‍റെ ഷൂട്ടിംഗിനിടയിലാണ്. ചില രംഗങ്ങള്‍ ചിത്രീകരിക്കുമ്പോള്‍ ടീം കൂടുതല്‍ ശ്രദ്ധ കൊടുക്കുന്നുണ്ട്. നിങ്ങളുടെ ആശങ്കയ്ക്കും അന്വേഷണങ്ങള്‍ക്കും നന്ദി പറയുന്നു'' അദ്ദേഹം കുറിച്ചു. ബോംബ് സ്ഫോടന രംഗം ചിത്രീകരിക്കുന്നതിനിടെ സഞ്ജയ് ദത്തിന് പരിക്കേറ്റെന്നായിരുന്നു റിപ്പോര്‍ട്ട്.

Advertising
Advertising



ബംഗളൂരുവിൽ 'കെഡി-ദി ഡെവിൾ' എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് തിരക്കിലാണ് നടന്‍. ചിത്രത്തില്‍ വില്ലനായിട്ടാണ് താരമെത്തുന്നത്. പ്രേം സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ധ്രുവ സർജയും ശിൽപ ഷെട്ടിയും രവിചന്ദ്രനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. യഥാർത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കി 1970 കളിലെ ബെംഗളൂരു പശ്ചാത്തലമാക്കിയുള്ളതാണ് ഈ സിനിമയെന്നും റിപ്പോർട്ടുകളുണ്ട്.വിജയും തൃഷയും ഒരുമിക്കുന്ന ലിയോയിലും സഞ്ജയ് ദത്ത് അഭിനയിക്കുന്നുണ്ട്. ഈയിടെയാണ് തന്‍റെ ഭാഗം താരം പൂര്‍ത്തിയാക്കിയത്. 

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News