സ്ക്രീനില്‍ തീപ്പടര്‍ത്തുന്ന ആ സ്റ്റൈലിഷ് വില്ലന്‍ ഇതാ; സഞ്ജയ് ദത്ത് കശ്മീരില്‍, സ്വീകരിച്ച് 'ലിയോ'

തൃഷ, അര്‍ജുന്‍, പ്രിയ ആനന്ദ്, മിഷ്‌കിന്‍, ഗൗതം മേനോന്‍, മണ്‍സൂര്‍ അലി ഖാന്‍ എന്നിവര്‍ ലിയോയുടെ ഭാഗമാണ്

Update: 2023-03-11 10:39 GMT
Editor : ijas | By : Web Desk
Advertising

വിജയ്-ലോകേഷ് കനകരാജ് കൂട്ടുക്കെട്ടില്‍ ഒരുങ്ങുന്ന ലിയോയുടെ ചിത്രീകരണം കശ്മീരില്‍ പുരോഗമിക്കവെ 'വില്ലന്‍' സഞ്ജയ് ദത്ത് താഴ്വരയിലെത്തി. ചിത്രത്തില്‍ വില്ലനായെത്തുന്ന സഞ്ജയ് ദത്തിന്‍റെ വരവ് സ്റ്റൈലിഷായാണ് അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടത്. നിര്‍മാതാക്കളായ സെവന്‍ സ്ക്രീന്‍ സ്റ്റുഡിയോസാണ് സഞ്ജയ് ദത്ത് ലിയോയുടെ ഭാഗമായതിന്‍റെ സന്തോഷം പങ്കുവെച്ചത്. നായകനായ വിജയ് സഞ്ജയ് ദത്തിനെ സ്വീകരിക്കുന്നതും വീഡിയോയിലുണ്ട്.

കഴിഞ്ഞ ദിവസം മലയാളി താരം ബാബു ആന്‍റണി ലിയോയുടെ ഭാഗമായിരുന്നു. ചിത്രീകരണത്തിനായി തിരിക്കവെ ഡല്‍ഹി എയര്‍പോര്‍ട്ടില്‍ വെച്ച് നടനും ഫുട്ബോളറുമായ ഐ.എം വിജയനെ കണ്ട സന്തോഷവും ബാബു ആന്‍റണി പങ്കുവെച്ചു.

വന്‍ താരനിരയാണ് ലിയോയില്‍ അണിനിരക്കുന്നത്. തൃഷ, അര്‍ജുന്‍, പ്രിയ ആനന്ദ്, മിഷ്‌കിന്‍, ഗൗതം മേനോന്‍, മണ്‍സൂര്‍ അലി ഖാന്‍ എന്നിവര്‍ ലിയോയുടെ ഭാഗമാണ്. മലയാളിയായ മാത്യു തോമസും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. മാത്യുവിന്‍റെ ആദ്യ തമിഴ് ചിത്രമാണ് ലിയോ.

കമല്‍ഹാസനെ നായകനാക്കി ഒരുക്കിയ വിക്രത്തിന് ശേഷം ലോകേഷ് കനകരാജ് ഒരുക്കുന്ന ചിത്രം കൂടിയാണ് ലിയോ. മാസ്റ്ററിന് ശേഷം വിജയ്‌യും ലോകേഷും ഒന്നിക്കുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.

സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോസിന്‍റെ ബാനറില്‍ എസ്.എസ്. ലളിത് കുമാറാണ് ചിത്രം നിര്‍മിക്കുന്നത്. ജഗദീഷ് പളനിസ്വാമിയാണ് സഹനിര്‍മാണം. അനിരുദ്ധാണ് ചിത്രത്തിന്‍റെ സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നത്. സെപ്റ്റംബര്‍ 19ന് ചിത്രം തിയറ്ററുകളില്‍ റിലീസിനെത്തും.

Tags:    

Writer - ijas

contributor

Editor - ijas

contributor

By - Web Desk

contributor

Similar News