ഫെസ്റ്റിവല്‍ തെരഞ്ഞെടുപ്പിന് ശേഷം 'സൗദി വെള്ളക്ക' തിയറ്ററുകളിലേക്ക്; റിലീസ് തിയതി പ്രഖ്യാപിച്ചു

വലിയ പ്രേക്ഷക നിരൂപക പ്രശംസ നേടിയ ഓപ്പറേഷന്‍ ജാവയാണ് തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത ആദ്യ ചിത്രം.

Update: 2022-11-11 10:32 GMT
Editor : ijas | By : Web Desk

സന്ദീപ് സേനൻ നിർമ്മിച്ച് തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന 'സൗദി വെള്ളക്ക'യുടെ റിലീസ് തിയതി പ്രഖ്യാപിച്ചു. ചിത്രം ഡിസംബര്‍ 2ന് പുറത്തിറങ്ങുമെന്ന് സംവിധായകന്‍ തരുണ്‍ മൂര്‍ത്തി അറിയിച്ചു. 'സൗദി വെള്ളക്ക' ഗോവയിലെ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലെ ഇന്ത്യന്‍ പനോരമയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ഇതിനു മുമ്പ് ധാക്കയിലെ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലേക്കും 'സൗദി വെള്ളക്ക' തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

ലുഖ്മാന്‍ അവറാന്‍, സിദ്ധാര്‍ഥ് ശിവ, ബിനു പപ്പു എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തിയ 'സൗദി വെള്ളക്ക' തരുണ്‍ മൂര്‍ത്തിയുടെ രണ്ടാമത്തെ സംവിധാന ചിത്രമാണ്. വലിയ പ്രേക്ഷക നിരൂപക പ്രശംസ നേടിയ ഓപ്പറേഷന്‍ ജാവയാണ് തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത ആദ്യ ചിത്രം.

Advertising
Advertising
Full View

വ്യത്യസ്തമായ തിരക്കഥാരചനയും ചിത്രീകരണ ശൈലിയും സൗദി വെള്ളക്കക്ക് ഇതിനോടകം പ്രേക്ഷക ശ്രദ്ധ നേടിക്കൊടുത്തിരുന്നു. കൊച്ചിയിലും പെരുമ്പാവൂരിലുമായാണ് ചിത്രീകരണം പൂർത്തിയാക്കിയത്. ഹരീന്ദ്രൻ ആണ് ചിത്രത്തിൻ്റെ സഹ നിർമാതാവ്. നിഷാദ് യൂസഫ് ചിത്രസംയോജനം നിർവഹിക്കുന്ന ചിത്രത്തിന് സംഗീതം ഒരുക്കുന്നത് പാലി ഫ്രാന്‍സിസ് ആണ്. ശരൺ വേലായുധൻ ആണ് ചിത്രത്തിൻ്റെ ഛായാഗ്രഹകൻ. ശബ്ദ രൂപകൽപന: വിഷ്ണു ഗോവിന്ദ്, ശ്രീ ശങ്കർ (സൗണ്ട് ഫാക്ടർ). ശബ്ദമിശ്രണം: വിഷ്ണു ഗോവിന്ദ് (സൗണ്ട് ഫാക്ടർ). രചന: അൻവർ അലി, ജോ പോൾ. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: സംഗീത് സേനൻ. കളറിസ്റ്റ്: ലിജു പ്രഭാകർ. കലാസംവിധാനം: സാബു മോഹൻ. വസ്ത്രാലങ്കാരം: മഞ്ജുഷ രാധാകൃഷ്ണൻ. ചമയം: മനു മോഹൻ. പ്രൊഡക്ഷൻ കൺട്രോളർ: ജിനു പി.കെ. ചീഫ് അസോസിയേറ്റ്: ബിനു പപ്പു. സ്ക്രിപ്റ്റ് അസിസ്റ്റന്‍റ്: ധനുഷ് വർഗീസ്. കാസ്റ്റിംഗ് ഡയറക്ടർ: അബു വളയംകുളം. സ്റ്റിൽസ്: ഹരി തിരുമല. 

Tags:    

Writer - ijas

contributor

Editor - ijas

contributor

By - Web Desk

contributor

Similar News