ജീവിതത്തിലേക്ക് തിരിച്ചു വരാനായി മല്ലിടുകയാണ്; നടന്‍ ഹരീഷ് പേങ്ങനായി സഹായം അഭ്യര്‍ഥിച്ച് സിനിമാലോകം

ഹരീഷിന്‍റെ ഇരട്ട സഹോദരിയായ ശ്രീജ ലിവർ ദാനം ചെയ്യാൻ തയ്യാറായിട്ടുണ്ട്

Update: 2023-05-10 06:04 GMT

ഹരീഷ് പേങ്ങന്‍

കൊച്ചി: കരള്‍രോഗം ബാധിച്ച് ഗുരുതരാവസ്ഥയില്‍ കഴിയുന്ന നടന്‍ ഹരീഷ് പേങ്ങന്‍റെ ചികിത്സക്കായി സഹായം തേടി സഹപ്രവര്‍ത്തകര്‍. കഴിഞ്ഞ പത്ത് ദിവസമായി എറണാകുളം അമൃത ആശുപത്രിയിൽ ഹരീഷ് ചികിത്സയിലാണെന്നും കരള്‍ മാറ്റിവയ്ക്കാനാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുന്നതെന്നും നടന്‍ നന്ദന്‍ ഉണ്ണി ഫേസ്ബുക്കില്‍ കുറിച്ചു.

നന്ദന്‍ ഉണ്ണിയുടെ ഫേസ്ബുക്ക് കുറിപ്പ്

അഭ്യർഥന

Let's join hands to SAVE A LIFE.

മഹേഷിന്‍റെ പ്രതികാരം, ഷഫീക്കിന്റെ സന്തോഷം, ഹണീ ബി 2.5, വെള്ളരിപ്പട്ടണം, ജാനേ മൻ, ജയ ജയ ജയ ഹേ, പ്രിയൻ ഓട്ടത്തിലാണ്, ജോ&ജോ, മിന്നൽ മുരളി തുടങ്ങി നിരവധി സമകാലിക സിനിമകളിലൂടെ നമ്മെ ചിരിപ്പിച്ച്, ശ്രദ്ധേയമായ നിരവധി വേഷങ്ങൾ ചെയ്ത കലാകാരൻ, ഹരീഷ് പേങ്ങൻ Actor Harish Pengan Harish Nair Harish Mk

Advertising
Advertising

https://youtu.be/7TvaIWUucDY

എന്‍റെ നാട്ടുകാരനും പ്രിയ സുഹൃത്തുമായ ഹരീഷ്, കഴിഞ്ഞ പത്ത് ദിവസമായി എറണാകുളം അമൃത ആശുപത്രിയിൽ ജീവിതത്തിലേക്ക് തിരിച്ചു വരുവാനായി മല്ലിടുകയാണ്. ചെറിയ ഒരു വയറുവേദനയുമായി ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തിന് ഗുരുതരമായ കരൾ സംബന്ധമായ അസുഖമാണ്. അടിയന്തരമായി ലിവർ ട്രാൻസ്പ്ലാന്റാണ് ഡോക്ടർമാർ നിർദ്ദേശിച്ചിരിക്കുന്നത്. ഹരീഷിന്റെ ഇരട്ട സഹോദരിയായ ശ്രീജ ലിവർ ദാനം ചെയ്യാൻ തയ്യാറായിട്ടുണ്ട്. ഇനി വേണ്ടത് ചികിത്സയ്ക്ക് ആവശ്യമായ ഭീമമായ തുകയാണ്.

അതീവ ഗുരുതരാവസ്ഥയിൽ നിലവിൽ ന്യുമോണിയ പിടിപ്പെട്ട് ഐസിയുവിൽ ജീവിതത്തോട് മല്ലിട്ട് കഴിയുന്ന ഹരീഷിനെ ഞാനിന്ന് നേരിൽ കണ്ടിരുന്നു. ഡോക്ടർമാരുമായി വിശദമായി സംസാരിക്കുകയുമുണ്ടായി. തുടർന്നുള്ള ഓരോ ദിവസവും ഹരീഷിന് നിർണായകമാണ്. സർജറിക്കും തുടർചികിത്സക്കുമായി ചെലവ് വന്നേക്കാവുന്ന ഏകദേശം 35 - 40 ലക്ഷം രൂപ കണ്ടെത്തുവാൻ അവനെ അത്രയും ഇഷ്ടപ്പെടുന്ന നാടും നാട്ടുകാരും സുഹൃത്തുക്കളും കൈകോർക്കുകയാണ്. ഈ ജീവൻ രക്ഷാപ്രയത്നത്തിൽ പങ്കാളിയായി സഹായിക്കണം എന്ന് അഭ്യർത്ഥന... ഹരീഷിന്‍റെ സഹോദരിയുടെ ബാങ്ക് അക്കൗണ്ട് ഡീറ്റെയിൽസ് നിങ്ങൾ ഓരോരുത്തരും കൂടെ ഉണ്ടാവും എന്ന പ്രതീക്ഷിയിൽ താഴെ കൊടുക്കുന്നു...

SREEJA. M. NAIR

Savings Account : 338202120002191

UNION BANK OF INDIA

Branch : Athani, Ernakulam District, Kerala

IFSC CODE: UBINO533823

Sreeja hareesh pegan sis no..gpay..7982497909

Full View

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News