ആര്യന്‍ തിരിച്ചെത്തി, ഇനി സന്തോഷത്തോടെ ദീപാവലി ആഘോഷം; ദീപാലങ്കൃതമായി മന്നത്ത്- ചിത്രങ്ങള്‍

25 ദിവസത്തെ ജയില്‍ വാസത്തിനു ശേഷം ഒക്ടോബര്‍ 28നാണ് ആര്യന് ജാമ്യം ലഭിച്ചത്

Update: 2021-11-01 16:38 GMT

ദീപാവലി ആഘോഷത്തിന്‍റെ ഭാഗമായി ദീപങ്ങള്‍കൊണ്ട് അലങ്കൃതമായി ബോളിവുഡ് താരം ഷാറൂഖ് ഖാന്‍റെ വീട്. ഷാറൂഖിനെ പോലെതന്നെ സ്റ്റൈലിഷാണ് മുംബൈ ബാന്ദ്രയിൽ കടലോരത്തോടു ചേർന്നുള്ള മന്നത്ത് എന്ന വീടും. 2001ൽ 13 കോടി രൂപയ്ക്കാണ് ഇവിടെ സ്ഥിതി ചെയ്തിരുന്ന പൈതൃക ബംഗ്ലാവ് ഷാറൂഖ് വാങ്ങിയത്. പിന്നീട് ഇത് പുതുക്കിപ്പണിയുകയായിരുന്നു. മയക്കുമരുന്ന് കേസില്‍ മകന്‍ ആര്യന്‍ ഖാന് ജാമ്യം ലഭിച്ച സാഹചര്യത്തിലാണ് മന്നത്തിലെ ദീപാവലി ആഘോഷങ്ങള്‍ ശ്രദ്ധയാകര്‍ഷിക്കുന്നത്. 


ആഡംബരക്കപ്പലിലെ ലഹരിവിരുന്നുകേസിൽ ഒക്ടോബര്‍ മൂന്നിനാണ് ആര്യന്‍റെ അറസ്റ്റ് രേഖപ്പെടുത്തിയത്. തുടര്‍ന്ന് 25 ദിവസത്തെ ജയില്‍ വാസത്തിനു ശേഷം ഒക്ടോബര്‍ 28നായിരുന്നു ജാമ്യം ലഭിച്ചത്. ആര്യനൊപ്പം അറസ്റ്റിലായ അര്‍ബാസ് മെര്‍ച്ചന്‍റ്, മുണ്‍മുണ്‍ ധമേച്ച എന്നിവര്‍ക്കും കോടതി ജാമ്യം അനുവദിച്ചിരുന്നു. 14 ഇന ജാമ്യ വ്യവസ്ഥകളായിരുന്നു ഉത്തരവിലുണ്ടായിരുന്നത്. 

Advertising
Advertising

എല്ലാ വെള്ളിയാഴ്ച്ചയും 11നും- 2നുമിടയില്‍ ആര്യന്‍ ഖാനോട് എൻ.സി.ബി ഓഫിസിൽ ഹാജരാവാന്‍ ജാമ്യ വ്യവസ്ഥയില്‍ പറയുന്നു. കോടതി വിചാരണയിലും അന്വേഷണ സമയത്തും ആവശ്യപ്പെട്ടാല്‍ എത്തിചേരാനും ആവശ്യപ്പെടുന്നുണ്ട്.


തെളിവ് നശിപ്പിക്കാനും രാജ്യം വിടാനും പാടില്ലെന്നും മൂന്ന് പേരും പാസ്പോർട്ട് കോടതിയിൽ സമർപ്പിക്കണമെന്നും വ്യവസ്ഥകളുണ്ട്. പ്രതികൾ ജാമ്യ വ്യവസ്ഥ തെറ്റിച്ചാൽ ജാമ്യം റദ്ദാക്കാൻ എൻ.സി.ബിയ്ക്ക് കോടതിയെ സമീപിക്കാം. 

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News