പൊറോട്ടയും ബീഫുമില്ല, പകരം ഇത്തവണ പോപ്‌കോൺ; പാപ്പനെ കാണാന്‍ സുരേഷ് ഗോപിയും ഷമ്മി തിലകനും

സുരേഷ് ഗോപിയും പാപ്പനില്‍ മറ്റൊരു കഥാപാത്രത്തെ അവതരിപ്പിച്ച നടൻ ഷമ്മി തിലകനും ചാലക്കുടി ഡി സിനിമാസിൽ സിനിമ കാണാൻ എത്തിയിരുന്നു

Update: 2022-08-17 03:21 GMT
Editor : Jaisy Thomas | By : Web Desk

തൃശൂര്‍: നീണ്ട ഇടവേളക്ക് ശേഷം ജോഷിയും സുരേഷ് ഗോപിയും ഒന്നിച്ച 'പാപ്പന്‍' മികച്ച പ്രതികരണം നേടി മുന്നേറിക്കൊണ്ടിരിക്കുകയാണ്. ഇതിനോടകം തന്നെ ചിത്രം 50 കോടി കളക്ഷന്‍ നേടിയെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്.

ഇപ്പോള്‍ സുരേഷ് ഗോപിയും പാപ്പനില്‍ മറ്റൊരു കഥാപാത്രത്തെ അവതരിപ്പിച്ച നടൻ ഷമ്മി തിലകനും ചാലക്കുടി ഡി സിനിമാസിൽ സിനിമ കാണാൻ എത്തിയിരുന്നു. ഇതിന്‍റെ ചിത്രങ്ങളാണ് വൈറലാവുന്നത്. ഷമ്മി തിലകൻ തന്നെയാണ് ചിത്രങ്ങൾ പങ്കുവെച്ചത്. ചിത്രങ്ങൾക്കൊപ്പം അദ്ദേഹം പങ്കുവെച്ച കുറിപ്പും ശ്രദ്ധ നേടി.

ഷമ്മി തിലകന്‍റെ കുറിപ്പ്

Advertising
Advertising

"ചാലക്കുടിയിൽ "പാപ്പൻ" കളിക്കുന്ന ഡി സിനിമാസ് സന്ദർശിച്ച 'എബ്രഹാം മാത്യു മാത്തൻ' സാറിനെ പോയി കണ്ടിരുന്നു. ഇത്തവണ പൊറോട്ടയും ബീഫിനും പകരം പോപ് കോൺ വാങ്ങിത്തന്നു. യാത്ര പറഞ്ഞു കാറിൽ കയറുമ്പോൾ ഒപ്പം നിർത്തി ഒരു ഫോട്ടോ എടുത്തോട്ടേ എന്ന് ചോദിച്ചു. അതുകഴിഞ്ഞ് ഒന്നുകൂടി ചോദിച്ചു..

"കത്തി കിട്ടിയോ സാറേ"..? അതിന് അദ്ദേഹം പറഞ്ഞത്..; "അന്വേഷണത്തിലാണ്"..! "കിട്ടിയാലുടൻ ഞാൻ വന്നിരിക്കും"..!"പൊക്കിയെടുത്ത് അകത്തിടുകേം ചെയ്യും"..! കർത്താവേ..; ഈ സാറെന്നെക്കൊണ്ട് ഇനിയും പാടിക്കുമോ..? കുയില പുടിച്ച് കൂട്ടിൽ അടച്ച്..; കൂവ സൊല്ലുഗിറ ഉലകം..! മയില പുടിച്ച് കാല ഒടച്ച്..;ആട സൊല്ലുഗിറ ഉലകം..!എന്തായാലും, കത്തി കിട്ടിയാൽ പറ സാറേ ഞാൻ അങ്ങ് വന്നേക്കാം..!"

Full View

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News