പൈസ ഉണ്ടാക്കാന്‍ വേറെ വഴി നോക്കൂ, നല്ല സിനിമകളെ നശിപ്പിക്കരുത് : വിമര്‍ശനവുമായി ഷെയ്ന്‍ നിഗം

സിനിമ ഡിഗ്രേഡ് ചെയ്യാന്‍ മാത്രം പൈസ വാങ്ങി റിവ്യൂ ചെയ്യുന്നവര്‍ ഉണ്ട് എന്നായിരുന്നു ഇന്റര്‍വ്യൂവില്‍ ഷെയ്‌നിന്റെ ആരോപണം

Update: 2022-08-17 05:25 GMT

ഫേക്ക് റിവ്യൂവേഴ്‌സിനെ വിമര്‍ശിച്ച് വീണ്ടും ഷെയ്ന്‍ നിഗം. തന്റെ പുതിയ ചിത്രം ബര്‍മുഡയുടെ പ്രമോഷന്റെ ഭാഗമായി കഴിഞ്ഞ ദിവസം ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ഷെയ്ന്‍ പറഞ്ഞ കാര്യങ്ങള്‍ വൈറലായിരുന്നു. ഇതിന്റെ തുടര്‍ച്ചയായി ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഷെയ്ന്‍ വീണ്ടും ഫേക്ക് റിവ്യൂവേഴ്‌സിനെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുന്നത്.

സിനിമ ഡിഗ്രേഡ് ചെയ്യാന്‍ മാത്രം പൈസ വാങ്ങി റിവ്യൂ ചെയ്യുന്നവര്‍ ഉണ്ട് എന്നായിരുന്നു ഇന്റര്‍വ്യൂവില്‍ ഷെയ്‌നിന്റെ ആരോപണം. കഷ്ടപ്പെട്ട് മാക്‌സിമം എഫര്‍ട്ട് ഇട്ട് ഒരുക്കുന്ന സിനിമ ഫണ്ട് വാങ്ങി വേണ്ടുന്ന രീതിയില്‍ റിവ്യൂ ഇട്ട് ഡീഗ്രേഡ് ചെയ്യുന്നവരുണ്ടെന്നും നല്ല റിവ്യൂ ലഭിച്ച ഭൂതകാലത്തെ വരെ ഇത്തരത്തിലൊരാള്‍ വലിച്ചുകീറിയെന്നും ഉല്ലാസത്തിനും സമാന അനുഭവമുണ്ടായപ്പോള്‍ പ്രതികരിക്കണമെന്ന് തോന്നിയത് കൊണ്ടാണ് പോസ്റ്റിട്ടതെന്നും ഷെയ്ന്‍ കൂട്ടിച്ചേര്‍ത്തിരുന്നു.

Advertising
Advertising

ഇതിന്റെ തുടര്‍ച്ചയായി, താന്‍ പറഞ്ഞ റിവ്യൂവേഴ്‌സിന്റെ സംഘടന പ്രതികരിച്ച് തുടങ്ങിയെന്നും ഇപ്പോള്‍ താന്‍ പറഞ്ഞത് സത്യമാണെന്ന് എല്ലാവര്‍ക്കും മനസ്സിലായില്ലേ എന്നുമാണ് ഷെയ്‌നിന്റെ പുതിയ പോസ്റ്റ്. നല്ല സിനിമകളെ നശിപ്പിച്ചല്ല പണമുണ്ടാക്കേണ്ടതെന്നും അതിന് നല്ല വഴികള്‍ നോക്കൂ എന്നും ഷെയ്ന്‍ പോസ്റ്റില്‍ പറയുന്നു. ഫേക്ക് റിവ്യൂവേഴ്‌സിനെ ബഹിഷ്‌കരിക്കാനും പോസ്റ്റില്‍ ഷെയ്ന്‍ ആവശ്യപ്പെടുന്നുണ്ട്.

Full View

ടി.കെ രാജീവ് കുമാര്‍ സംവിധാനം ചെയ്യുന്ന ബര്‍മുഡ ഈ മാസം 19നാണ് തിയേറ്ററുകളിലെത്തുന്നത്. ഹരീഷ് കണാരന്‍,സൈജു കുറുപ്പ്,ദിനേശ് പണിക്കര്‍, കോട്ടയം നസീര്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News