സ്ത്രീകളോട് മര്യാദ കാണിക്കാന്‍ സ്വന്തമായി പെങ്ങള്‍ വേണമെന്നില്ല; ആക്ഷേപിച്ചയാള്‍ക്ക് ചുട്ട മറുപടി നല്‍കി ഷെയ്ന്‍ നിഗം

അല്ല കഞ്ചാവേ, സ്ത്രീയും പുരുഷനും ഒരേപോലെയല്ലേ, അപ്പൊപ്പിന്നെ സ്ത്രീകളോട് മാത്രം എന്തിനാ പ്രത്യേക മര്യാദ കാണിക്കുന്നത്?

Update: 2021-05-20 10:10 GMT

സോഷ്യല്‍മീഡിയയില്‍ സജീവമായ താരമാണ് ഷെയ്ന്‍ നിഗം. സമകാലീന വിഷയങ്ങളില്‍ നടന്‍ തന്‍റെ അഭിപ്രായങ്ങള്‍ വ്യക്തമാക്കാറുമുണ്ട്. ഇപ്പോള്‍ മോശം കമന്‍റ് നല്‍കിയയാള്‍ക്ക് താരം നല്‍കിയ മറുപടിയാണ് വൈറലായിക്കൊണ്ടിരിക്കുന്നത്. വനിതാ ശിശു ക്ഷേമ വകുപ്പിന്‍റെ ഒരു പോസ്റ്റ് ഷെയ്ന്‍ പങ്കുവച്ചിരുന്നു. സോഷ്യല്‍ മീഡിയയില്‍ സ്ത്രീകളോട് മോശമായി പെരുമാറുന്നതിനെതിരെയായിരുന്നു പോസ്റ്റ്. ഇതിന് താഴെയാണ് താരത്തെ വ്യക്തിപരമായി ആക്ഷേപിക്കുന്ന തരത്തില്‍ കമന്‍റ് എത്തിയത്. ഇതിന് ചുട്ട മറുപടിയാണ് നടന്‍ നല്‍കിയിരിക്കുന്നത്.




 


അല്ല കഞ്ചാവേ, സ്ത്രീയും പുരുഷനും ഒരേപോലെയല്ലേ, അപ്പൊപ്പിന്നെ സ്ത്രീകളോട് മാത്രം എന്തിനാ പ്രത്യേക മര്യാദ കാണിക്കുന്നത്? മര്യാദയൊക്കെ കൊടുത്താല്‍ കിട്ടും എന്നല്ലേ, ആണായാലും പെണ്ണായാലും- എന്നായിരുന്നു അയാളുടെ കമന്റ്. സ്ത്രീകളോട് മര്യാദ കാണിക്കാന്‍ സ്വന്തമായി പെങ്ങള്‍ വേണമെന്നില്ലെന്നായിരുന്നു താരത്തിന്റെ മറുപടി

Advertising
Advertising

താങ്കള്‍ ഉത്തരം അര്‍ഹിക്കുന്നില്ല എന്നാലും പറയാം, തുല്യതയില്‍ അഭിപ്രായ വ്യത്യാസമൊന്നുമില്ല. പക്ഷേ സ്ത്രീകളോട് മര്യാദ കാണിക്കുക എന്നൊരു അറിവ് ഉണ്ടാകാന്‍ സ്വന്തമായി പെങ്ങള്‍ വേണമെന്നില്ല. വളര്‍ന്നുവരുന്ന സാഹചര്യവും വളര്‍ത്തുഗുണവുംകൊണ്ട് പഠിക്കുന്ന ഒന്നാണ് എന്നെ എനിക്ക് അഭിപ്രായമുള്ളൂ. പിന്നെ ഈ പോസ്റ്റ് വനിതാ ശിശുക്ഷേമ വകുപ്പ് ഞരമ്പുരോഗികള്‍ക്ക് ഒരു അറിവിനായി പങ്കുവെച്ചതാണ് എന്നുള്ള കാര്യ ഓര്‍മിപ്പിക്കട്ടെ. ചിലര്‍ക്ക് കാണുമ്പോ കൊള്ളും, ചിലര്‍ക്ക് മാത്രം.- ഷെയിന്‍ കുറിച്ചു.

Full View

Tags:    

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News