തെലുങ്കും തമിഴും കന്നഡയും സംസാരിക്കാനൊരുങ്ങി കാക്കിപ്പട; റിമേക്ക് അവകാശം വിറ്റത് വന്‍ തുകക്ക്

കാക്കിപ്പടയുടെ തെലുങ്ക് പതിപ്പ് കാണുവാൻ വേണ്ടി കാത്തിരിക്കുകയാണെന്ന് ചിരഞ്ജീവി...

Update: 2023-01-24 07:11 GMT
By : Web Desk

ഷെബിയുടെ കാക്കിപ്പട ഇനി തെലുങ്കും തമിഴും കന്നഡയും സംസാരിക്കും. തെലുങ്ക് സിനിമ ഇന്‍ഡസ്ട്രിയിലെ പ്രമുഖ നിർമാണ കമ്പനി ചിത്രത്തിന്‍റെ അന്യഭാഷ അവകാശം സ്വന്തമാക്കി. ചിരഞ്ജീവിയെ നായകനാക്കി പന്ത്രണ്ടോളം ചിത്രങ്ങൾ നിർമ്മിച്ച കെ എസ് രാമറാവുവാണ് ചിത്രത്തിന്‍റെ റീമേക്ക് അവകാശം വൻ തുകയ്ക്ക് സ്വന്തമാക്കിയിരിക്കുന്നത്.

ചിരഞ്ജീവിയെ നായകനാക്കി നിർമ്മിക്കുന്ന ഏറ്റവും പുതിയ ചിത്രത്തിന്‍റെ ഓഫീസിൽ വെച്ചാണ് റീമേക്ക് അവകാശം രാമറാവുവിന്‍റെ കമ്പനി സ്വന്തമാക്കിയ വിവരം ഒഫീഷ്യലി പ്രഖ്യാപിച്ചത്. കാക്കിപ്പടയുടെ തെലുങ്ക് പതിപ്പ് കാണുവാൻ വേണ്ടി കാത്തിരിക്കുകയാണെന്ന് ചിരഞ്ജീവി പറഞ്ഞതായി ഷെബി അറിയിച്ചു. മലയാള സിനിമയിൽ ഒരു ചെറിയ ചിത്രത്തിന് ലഭിച്ചിരിക്കുന്ന ഏറ്റവും വലിയ തുക നൽകിയാണ് ചിത്രത്തിന്‍റെ അവകാശം വാങ്ങിയിരിക്കുന്നത്.

Advertising
Advertising

തന്‍റെ സോഷ്യൽ മീഡിയ പേജ് വഴിയാണ് ഷെബി കാക്കിപ്പടയുടെ വിൽപനയെകുറിച്ച് വെളിപ്പെടുത്തിയത്. കാക്കിപ്പടയുടെ നിർമാതാവായ ഷെജി വലിയകത്തും സംവിധായകനും ചിരഞ്ജീവിക്കും കെ എസ് രാമറാവുവിനും ഒപ്പം നിൽക്കുന്ന ഫോട്ടോയും തന്‍റെ സോഷ്യൽ മീഡിയയിൽ ഷെബി പങ്കുവെച്ചു.

Full View

Tags:    

By - Web Desk

contributor

Similar News