രാഹുല്‍ ഗാന്ധിയെ വിവാഹം കഴിക്കാം, പക്ഷെ ഒരു നിബന്ധനയുണ്ട്: നടി ഷെര്‍ലിന്‍ ചോപ്ര

നടിയുടെ വീഡിയോ പുറത്തുവന്നതിനു പിന്നാലെ നിരവധി പേരാണ് കമന്‍റുകളുമായി എത്തിയത്

Update: 2023-08-07 08:29 GMT

ഷെര്‍ലിന്‍ ചോപ്ര/രാഹുല്‍ ഗാന്ധി

മുംബൈ: വിവാദ പ്രസ്താവനകളിലൂടെ എപ്പോഴും വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്ന നടിയാണ് ഷെര്‍ലിന്‍ ചോപ്ര. രാഹുല്‍ ഗാന്ധിക്കെതിരായ അപകീര്‍ത്തി കേസില്‍ പരമാവധി ശിക്ഷ സ്റ്റേ ചെയ്ത സുപ്രിം കോടതി വിധിയുമായി ബന്ധപ്പെട്ട് ഷെര്‍ലിന്‍ നടത്തിയ പരാമര്‍ശമാണ് ഇപ്പോള്‍ ചര്‍ച്ചയായിക്കൊണ്ടിരിക്കുന്നത്. വിധിയില്‍ സന്തോഷമുണ്ടെന്ന് പ്രതികരിച്ച നടിയോട് രാഹുലിനെ വിവാഹം കഴിക്കുമോ എന്ന് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ രണ്ടാമതൊന്ന് ആലോചിക്കാതെ 'അതെ' എന്നാണ് ഷെര്‍ലിന്‍ മറുപടി നല്‍കിയത്.

മാത്രമല്ല, എന്തുകൊണ്ട് രാഹുൽ ഗാന്ധിയെ വിവാഹം കഴിച്ചുകൂടാ എന്ന മറുചോദ്യവും ഷെർലിൻ ഉന്നയിച്ചു.എന്നാൽ വിവാഹത്തിന്‍റെ കാര്യത്തിൽ ചില നിബന്ധനകൾ ഉണ്ടാകുമെന്ന് അവർ പറഞ്ഞു. വിവാഹത്തിനു ശേഷവും ചോപ്ര എന്ന പേര് മാറ്റില്ലെന്നും ഷെര്‍ലിന്‍ പറഞ്ഞു. രാഹുല്‍ നല്ലൊരു വ്യക്തിയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. നടിയുടെ വീഡിയോ പുറത്തുവന്നതിനു പിന്നാലെ നിരവധി പേരാണ് കമന്‍റുകളുമായി എത്തിയത്. രാഖി സാവന്തിന്‍റെ സഹോദരിയെപ്പോലുണ്ടെന്നും ഷെര്‍ലിനെ വിവാഹം കഴിച്ച് രാഹുല്‍ ജീവിതം പാഴാക്കില്ലെന്നും ചിലര്‍ പരിഹസിച്ചു.

ഏക്താ കപൂറിന്റെ 'പൗരാഷ്പൂർ 2' എന്ന വെബ് സീരീസിന്‍റെ പ്രമോഷന്‍ തിരക്കിലാണ് ഷെർലിൻ.നീണ്ട ഇടവേളയ്ക്ക് ശേഷം അഭിനയരംഗത്തേക്ക് തിരിച്ചെത്തിയിരിക്കുകയാണ് താരം. ജൂലൈ 28 ന് ഒടിടിയിലൂടെയാണ് വെബ് സീരിസ് പുറത്തിറക്കിയത്. ദോസ്തി: ഫ്രണ്ട്സ് ഫോറെവർ, റെഡ് സ്വസ്തിക്, വജാ തും ഹോ, ഗെയിം, ചമേലി, ജവാനി ദിവാനി: എ യൂത്ത്ഫുൾ ജോയ്‌റൈഡ് തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയായ നടിയാണ് ഷെര്‍ലിന്‍ ചോപ്ര. അമിതാഭ് ബച്ചൻ അവതാരകനായ ബിഗ് ബോസ് മൂന്നാം സീസണില്‍ മത്സരാര്‍ഥിയായിരുന്നു. 

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News