'വിമാനം പറത്തുന്നുണ്ടോ എന്ന് നോക്കാൻ പോയതാ'- കോക്പിറ്റിൽ കയറിയതിനെ കുറിച്ച് ഷൈൻ ടോം ചാക്കോ

ദുബൈയിൽ വെച്ചായിരുന്നു കോക്പിറ്റിൽ കയറാൻ ശ്രമിച്ചതിന് ഷൈനെ എയർലൈൻസ് അധികൃതർ വിമാനത്തിൽ നിന്ന് പുറത്താക്കിയത്.

Update: 2022-12-28 12:46 GMT
Editor : abs | By : Web Desk
Advertising

മലയാള സിനിമയിൽ പ്രധാന അഭിനേതാക്കളുടെ നിരയിലേക്ക് ഷൈൻ ടോം ചാക്കോ എത്തിയത് ചുരുങ്ങിയ സമയം കൊണ്ടാണ്. 2022ൽ റിലീസ് ചെയ്ത് പ്രധാന ചിത്രങ്ങളിലെല്ലാം താരത്തിന്റെ സാന്നിധ്യം ഉണ്ടായിരുന്നു. താരത്തിന്റെ ഇന്റർവ്യൂകളും സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നതും പതിവാണ്. ഏറ്റവും അവസാനം താരത്തെ വിമാനത്തിൽ ഇറക്കിവിട്ട സംഭവമായിരുന്നു വാർത്തകളില് ഇടം പിടിച്ചത്. വിമാനം പറത്തുന്നുണ്ടോ എന്ന് നോക്കാനാണ് കോക്പിറ്റിൽ കയറിയതെന്നാണ് സംഭവത്തെ പറ്റി ഷൈന്റെ വിശദീകരണം കൗമുദി മൂവീസിന് നൽകിയ ഇന്റർവ്യൂവിലായിരുന്നു വിവാദത്തെ കുറിച്ച് താരത്തിന്റെ പ്രതികരണം.

ദുബൈയിൽ വെച്ചായിരുന്നു കോക്പിറ്റിൽ കയറാൻ ശ്രമിച്ചതിന് ഷൈനെ എയർലൈൻസ് അധികൃതർ വിമാന്തിൽ നിന്ന് പുറത്താക്കിയത്. പുതിയ ചിത്രം ഭാരത സർക്കസിന്റെ ദൂബൈ പ്രമോഷന് ശേഷം കേരളത്തിലേക്ക് തിരിച്ചുവരുമ്പോഴായിരുന്നു സംഭവം. എയർ ഇന്ത്യ വിമാനത്തിലെ കോക്പിറ്റിൽ കയറാനാണ് നടൻ ശ്രമിച്ചത്. ഉടൻ തന്നെ ഷൈനിനോട് ഇറങ്ങാൻ പറയുകയും സീറ്റിൽ പൊയി ഇരിക്കാൻ ആവശ്യപ്പെടുകയും ചെയ്തു. ഇത് താരം വിസമ്മതിച്ചതോടെ വിമാനത്തിനുള്ളിൽ ബഹളവുമുണ്ടായി.

പിന്നീട് അബദ്ധം പറ്റിയതാണെന്ന് വിശദീകരണം നൽകിയതോടെയാണ് താരത്തിനെതിരെ എയർ ഇന്ത്യ നിയമനടപടി സ്വീകരിക്കാതിരുന്നത്. എമിഗ്രേഷൻ വിഭാഗത്തിൽ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയ താരത്തെ ബന്ധുക്കൾക്കൊപ്പം മടക്കി അയക്കുകയായിരുന്നു.

Tags:    

Writer - അലി കൂട്ടായി

contributor

Editor - abs

contributor

By - Web Desk

contributor

Similar News