മൂർദ്ധാവിൽ ചുംബനമില്ലാതെ നിനക്കു വേണ്ടി ഞാൻ അവാര്‍ഡ് ഏറ്റുവാങ്ങും: ഹൃദയം തൊടുന്ന കുറിപ്പുമായി സച്ചിയുടെ ഭാര്യ

നീ പറഞ്ഞു നമ്മൾ ഒരിക്കൽ ഇന്ത്യയുടെ പ്രസിഡന്‍റിന്‍റെ കൂടെ ഡിന്നർ കഴിക്കും

Update: 2022-09-30 09:56 GMT

2020ലെ ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളും ദാദാ സാഹിബ് ഫാല്‍ക്കെ പുരസ്കാരവും ഇന്ന് വിതരണം ചെയ്യും. വൈകിട്ട് 5ന് വിജ്ഞാന്‍ ഭവനില്‍ നടക്കുന്ന ചടങ്ങില്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മു മുഖ്യാതിഥിയാകും. 8 പുരസ്കാരങ്ങളാണ് ഇത്തവണ മലയാളത്തിനുള്ളത്. അയ്യപ്പനും കോശിയും എന്ന ചിത്രം സംവിധാനം ചെയ്ത അന്തരിച്ച സച്ചിയാണ് മികച്ച സംവിധായകന്‍. സച്ചിക്ക് വേണ്ടി ഭാര്യ സിജിയാണ് പുരസ്കാരം ഏറ്റുവാങ്ങുന്നത്. ഏറെ കൊതിച്ച ദേശീയ പുരസ്കാരം കയ്യിലെത്തുമ്പോള്‍ സച്ചിയില്ലാത്തതിന്‍റെ വേദന പങ്കുവയ്ക്കുകയാണ് സിജി.

സിജി സച്ചിയുടെ കുറിപ്പ്

Advertising
Advertising

നീ പറഞ്ഞു നമ്മൾ ഒരിക്കൽ ഇന്ത്യയുടെ പ്രസിഡന്‍റിന്‍റെ കൂടെ ഡിന്നർ കഴിക്കും.. നാഷണൽ അവാർഡ് വാങ്ങും.. അന്ന് നിന്‍റെ മൂർദ്ധാവിൽ ചുംബനം നൽകിയിട്ടു ഞാനതു സ്വീകരിക്കും . ഇന്ന് മൂർദ്ധാവിൽ ചുംബനമില്ലാതെ നിനക്കു വേണ്ടി ഞാൻ അത് ഏറ്റു വാങ്ങും. ഈ പാട്ട് ലോകം ഏറ്റെടുക്കും എന്ന് നീ ആഗ്രഹിച്ച നഞ്ചിയമ്മയെയും നമ്മുടെ പാട്ടും നീ ലോകത്തിന്‍റെ നെറുകയിൽ തന്നെ എത്തിച്ചു . അതെ നീ ചരിത്രം തേടുന്നില്ല.... നിന്നെ തേടുന്നവർക്കൊരു ചരിത്രം ആണ് നീ..

ഇന്ന് വൈകിട്ട് ആണ് ചരിത്രമുഹൂർത്തം.. ഗോത്ര വർഗ്ഗത്തിൽ നിന്നും ഇന്ത്യയുടെ പ്രസിഡന്‍റ് പദവിയിൽ എത്തിച്ചേർന്ന ശ്രീമതി ദ്രൗപതി മുർമുവിന്‍റെ കയ്യിൽ നിന്നും എഴുത്തും വായനയും അറിയാത്ത ഗോത്രവർഗ്ഗത്തിൽനിന്നും ഉയർന്നുവന്നു ഇന്ത്യയുടെ ഏറ്റവും നല്ല ഗായികയായ നഞ്ചിയമ്മ അവാർഡ് സ്വീകരിക്കുന്ന ചരിത്ര മുഹൂർത്തം .

കൂടെ അയ്യപ്പനും കോശിയും നാഞ്ചിയമ്മയും ഒക്കെ പിറന്ന സിനിമയുടെ കാരണവരായ നിനക്കുള്ള അവാർഡും പ്രഥമ വനിതയിൽ നിന്നും ഞാൻ സ്വീകരിക്കും.... പ്രിയപ്പെട്ട സച്ചീ.. ഹൃദയം സന്തോഷം കൊണ്ടും നീ ഇല്ലാത്തതിന്‍റെ ദുഃഖം അതിലേറെയും കൊണ്ട് നിറഞ്ഞിരിക്കുകയാണ്... സ്വർഗ്ഗത്തിൽ ഇരുന്നു നീയിത് കാണും എന്ന് എനിക്ക് ഉറപ്പുണ്ട്. നമ്മുടെ സ്വപ്നം സാക്ഷാത്കരിക്കപെടുകയാണ്... നീ കണ്ട സ്വപ്നങ്ങളിലേക്കുള്ള യാത്രയിൽ ആണ് ഞാൻ .

Full View

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News