അച്ഛന്‍റെ സിനിമയില്‍ സഹസംവിധായകനായി മകന്‍; സന്തോഷം പങ്കുവെച്ച് ഷാജി കൈലാസ്

സഹസംവിധായകനായാണ് ഷാജി കൈലാസിന്‍റെയും ആനിയുടേയും മകന്‍ ജഗന്‍ എത്തുന്നത്

Update: 2021-10-07 05:02 GMT

മാതാപിതാക്കളുടെ പാത പിന്തുടര്‍ന്ന് സിനിമാരംഗത്തേക്ക് എത്തിയ നിരവധി പേരുണ്ട്. മമ്മൂട്ടിയുടെയും മോഹന്‍ലാലിന്‍റെയും സുരേഷ് ഗോപിയുടെയും മക്കള്‍ അഭിനയരംഗത്തേക്ക് ചുവടുവച്ചപ്പോള്‍ പ്രശസ്ത സംവിധായകന്‍ ഷാജി കൈലാസിന്‍റെ മകനും അച്ഛന്‍റെ പാതയില്‍ സിനിമാരംഗത്തേക്ക് എത്തിയിരിക്കുകയാണ്. ക്യാമറക്ക് മുന്നിലല്ല, പിന്നിലേക്കാണ് മകന്‍ ജഗന്‍ എത്തിയിരിക്കുന്നത്.

സഹസംവിധായകനായാണ് ഷാജി കൈലാസിന്‍റെയും ആനിയുടേയും മകന്‍ ജഗന്‍ എത്തുന്നത്. ചിത്രത്തിന്‍റെ സംവിധാനം നിര്‍വഹിക്കുന്നതാകട്ടെ ഷാജി കൈലാസും. മ്യൂസിക് വിഡിയോയിലൂടെ സംവിധാന രംഗത്തേക്ക് അരങ്ങേറ്റം കുറിച്ചതാണ് ജഗന്‍. നിധിന്‍ രഞ്ജി പണിക്കര്‍ സംവിധാനം ചെയ്ത കസബ എന്ന ചിത്രത്തിലും ജഗന്‍ സംവിധാന സഹായി ആയിരുന്നു. മോഹന്‍ലാലിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം നിര്‍വഹിക്കുന്ന എലോണ്‍ എന്ന ചിത്രത്തിലാണ് ജഗന്‍ അസിസ്റ്റന്‍റ് ഡയറക്ടറായെത്തുന്നത്.

12 വര്‍ഷങ്ങള്‍ക്ക് ശേഷം മോഹന്‍ലാലും ഷാജി കൈലാസും ഒരുമിക്കുന്ന ചിത്രമാണ് എലോണ്‍. ആശിര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂരാണ് ചിത്രത്തിന്‍റെ നിര്‍മാണം.

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

By - Web Desk

contributor

Similar News