സ്വന്തം രക്തം കൊണ്ടു വരച്ച ചിത്രം സമ്മാനിച്ച് ആരാധകന്‍; രക്തം ദാനം ചെയ്യൂവെന്ന് സോനു സൂദ്

സോനു സൂദ് തനിക്ക് ദൈവത്തിനു തുല്യമാണെന്നും അദ്ദേഹത്തിനായി മരിക്കാൻ പോലും തയ്യാറാണെന്നും ചിത്രകാരന്‍

Update: 2022-09-10 10:53 GMT

സ്വന്തം രക്തമുപയോഗിച്ച് തന്‍റെ ചിത്രം വരച്ച ആരാധകനെ തിരുത്തി നടന്‍ സോനു സൂദ്. ഇങ്ങനെയൊന്നും ചെയ്യരുതെന്നും പകരം രക്തം ദാനം ചെയ്യണമെന്നും സോനു സൂദ് ആരാധകനോട് ആവശ്യപ്പെട്ടു.

കഴിഞ്ഞ ദിവസമാണ് ഒരുകൂട്ടം ആരാധകർ സോനു സൂദിനെ കാണാൻ അദ്ദേഹത്തിന്‍റെ വീട്ടിലെത്തിയത്. മധു ​ഗുർജാർ എന്ന ആരാധകനെത്തിയത് തന്‍റെ രക്തം കൊണ്ടു വരച്ച സോനു സൂദിന്‍റെ ചിത്രവും കയ്യില്‍ കരുതിയായിരുന്നു. സോനു സൂദ് തനിക്ക് ദൈവത്തിനു തുല്യമാണെന്നും അദ്ദേഹത്തിനായി മരിക്കാൻ പോലും തയ്യാറാണെന്നും മധു ​ഗുർജാർ പറഞ്ഞു.

"അദ്ദേഹം കഴിവുറ്റ കലാകാരനാണ്. എന്റെ ചിത്രം വരച്ചു. പക്ഷേ... എന്നു സോനു പറഞ്ഞ് നിര്‍ത്തിയപ്പോള്‍ രക്തം കൊണ്ട് എന്ന് അഭിമാനത്തോടെ ആരാധകന്‍ പറഞ്ഞു. രക്തം കൊണ്ട് ചിത്രം വരച്ചു എന്നതാണ് നിങ്ങള്‍ ചെയ്ത തെറ്റ്"- സോനു സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച വീഡിയോയില്‍ പറഞ്ഞു.

Advertising
Advertising

വീഡിയോ പങ്കുവെച്ച്, രക്തം ദാനം ചെയ്യണമെന്ന അഭ്യര്‍ത്ഥന സോനു സൂദ് ആവര്‍ത്തിച്ചു- "എന്റെ സഹോദരാ രക്തം ദാനം ചെയ്യൂ. എന്‍റെ ചിത്രം വരച്ച് രക്തം പാഴാക്കരുത്. നന്ദി."

അക്ഷയ് കുമാർ നായകനായ പൃഥ്വിരാജ് എന്ന ചിത്രത്തിലാണ് സോനു സൂദ് അവസാനമായി അഭിനയിച്ചത്. തമിഴരസൻ എന്ന തമിഴ് ചിത്രത്തിലാണ് അദ്ദേഹം അടുത്തതായി അഭിനയിക്കുന്നത്. അഭിനന്ദൻ ഗുപ്ത സംവിധാനം ചെയ്യുന്ന ആക്ഷൻ ത്രില്ലറായ ഫത്തേ എന്ന ബോളിവുഡ് ചിത്രത്തിലും അദ്ദേഹം മുഖ്യ കഥാപാത്രമായി എത്തും.



Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News