'മറ്റുള്ളവരെ കളിയാക്കി സന്തോഷിക്കുന്നത് നിര്‍ത്തണം'; ഓണാശംസയുമായി ബാല

മനുഷ്യന്‍റെ അകത്ത് ഒരു മൃഗഗണമുണ്ടെന്നും അത് മാറ്റണമെന്നും ബാല

Update: 2022-09-09 14:31 GMT
Editor : ijas

മറ്റുള്ളവരെ വേദനിപ്പിച്ചും കഷ്ടപ്പെടുത്തിയും കളിയാക്കിയും നമ്മള്‍ സന്തോഷിക്കുന്നത് നിര്‍ത്തണമെന്ന് നടന്‍ ബാല. സ്നേഹത്തിന്‍റെ വില സ്നേഹം മാത്രമേയുള്ളൂ. സ്നേഹം കൊടുത്താലേ സ്നേഹം നേടാന്‍ സാധിക്കൂ. ലോകത്ത് പൈസ കൊടുത്തോ പ്രേരിപ്പിച്ചോ സ്നേഹം മാത്രം നേടാന്‍ കഴിയില്ലെന്നും ബാല പറഞ്ഞു. ഫേസ്ബുക്ക് വീഡിയോ സന്ദേശത്തിലൂടെയാണ് ബാല സ്നേഹത്തെ കുറിച്ച് വാചാലനായത്.

Full View

മനുഷ്യന്‍റെ അകത്ത് ഒരു മൃഗഗണമുണ്ടെന്നും അത് മാറ്റണമെന്നും ബാല പറഞ്ഞു. നമ്മുടെ അകത്തിരിക്കുന്ന ദൈവം പുറത്തുവരണം. നമുക്ക് വിഷമമുണ്ടായാലും അത് മറന്നിട്ട് മറ്റുള്ളവര്‍ക്ക് സന്തോഷം കൊടുക്കണമെന്നും ബാല പറഞ്ഞു. എല്ലാ മലയാളികള്‍ക്കും ഓണം ആശംസയും നേര്‍ന്നാണ് ബാല വീഡിയോ സന്ദേശം അവസാനിപ്പിക്കുന്നത്.

Advertising
Advertising

അടുത്തിടെ ബാലയെ പരാമര്‍ശിച്ചുള്ള ടിനി ടോമിന്‍റെ അനുകരണം വലിയ ട്രോളുകള്‍ക്ക് വഴിവെച്ചിരുന്നു. വര്‍ഷങ്ങള്‍ക്കു മുമ്പ് ബാല സംവിധാനം ചെയ്ത 'ഹിറ്റ് ലിസ്റ്റ്' എന്ന സിനിമയില്‍ അഭിനയിക്കാന്‍ വിളിച്ച അനുഭവമാണ് ടിനി ടോം പങ്കിട്ടത്. 'ഞാണ്, പൃഥ്വിരാജ്, ഉണ്ണിമുകുന്ദൻ, അനൂപ് മേനാൻ',എന്ന് തുടങ്ങുന്ന ഭാഗം പിന്നീട് നിരവധി ട്രോള്‍ പോസ്റ്റുകള്‍ക്കും വീഡിയോകള്‍ക്കും വഴിവെച്ചിരുന്നു. വൈകാതെ ഒരു സ്വകാര്യ ചാനലിന്‍റെ ചര്‍ച്ചയില്‍ ടിനി ടോമിനെതിരെ ബാല രംഗത്തുവരികയും ചെയ്തിരുന്നു.  ഇതിന്‍റെയെല്ലാം പശ്ചാത്തലത്തിലാണ് ബാലയുടെ തിരുവോണ ആശംസാ വീഡിയോ വരുന്നത് എന്നതും ശ്രദ്ധേയമാണ്.

Tags:    

Writer - ijas

contributor

Editor - ijas

contributor

Similar News