ചില സ്ഥലങ്ങളില്‍ പ്രണവ് പഴയ മോഹന്‍ലാലിനെ ഓര്‍മിപ്പിച്ചു; ഹൃദയം കണ്ട് വികാരഭരിതയായി സുചിത്ര

നീണ്ട കാത്തിരിപ്പിനു ശേഷം തിയറ്ററുകളിലെത്തിയ 'ഹൃദയം' പ്രേക്ഷകഹൃദയങ്ങള്‍ കീഴടക്കിക്കൊണ്ടിരിക്കുകയാണ്

Update: 2022-01-22 05:34 GMT

നീണ്ട കാത്തിരിപ്പിനു ശേഷം തിയറ്ററുകളിലെത്തിയ 'ഹൃദയം' പ്രേക്ഷകഹൃദയങ്ങള്‍ കീഴടക്കിക്കൊണ്ടിരിക്കുകയാണ്. മികച്ച അഭിപ്രായമാണ് ചിത്രത്തെക്കുറിച്ചുള്ളത്. നായകനായ മോഹന്‍ലാലിന്‍റെ പ്രകടനം തന്നെയാണ് ചിത്രത്തിന്‍റെ ഹൈലൈറ്റ്. മുന്‍കാലചിത്രങ്ങളെ അപേക്ഷിച്ച് പ്രണവിലെ നടന്‍ മെച്ചപ്പെട്ടുവെന്നാണ് പ്രേക്ഷകര്‍ പറയുന്നത്. പ്രണവിന്‍റെ അമ്മ സുചിത്ര മോഹന്‍ലാലിനും ഇതേ അഭിപ്രായം തന്നെയാണ്. ഹൃദയത്തിന്‍റെ ആദ്യഷോ കണ്ടിറങ്ങിയപ്പോള്‍ വികാരഭരിതയായാണ് സുചിത്ര മാധ്യമങ്ങളോട് പ്രതികരിച്ചത്.

''സിനിമ ഒരു പാട് ഇഷ്ടമായി. പറയാന്‍ വാക്കുകളില്ല. ചില സ്ഥലത്തൊക്കെ പഴയ മോഹന്‍ലാലിനെ ഓര്‍മിപ്പിക്കുന്നതുപോലെ തോന്നി. വീട്ടിലും അതു കാണാം. പ്രണവ് ഒരുപാട് മെച്ചപ്പെട്ടതായി അനുഭവപ്പെട്ടു. കൂടുതല്‍ പറഞ്ഞാല്‍ ഇമോഷണലാകും'' സുചിത്ര പറഞ്ഞു.

Advertising
Advertising

രണ്ട് രണ്ടര കൊല്ലമായിട്ട് താൻ ഉള്ളിൽ കൊണ്ട് നടക്കുന്ന ചിത്രമാണിത്. എല്ലാം ഇങ്ങനെ ഉള്ളിൽ കൊണ്ട് നടക്കുകയാണ് . വീട്ടിൽ പോയിട്ട് ഒന്ന് പൊട്ടിക്കരയണമെന്നാണ് പ്രേക്ഷകരുടെ പ്രതികരണത്തെ കുറിച്ച് തിരിക്കിയ മാധ്യമ പ്രവർത്തകരോട് സംവിധായകൻ വിനീത് ശ്രീനിവാസന്‍റെ പ്രതികരണം. എല്ലാവരും തിയറ്ററിൽ പോയി തന്നെ ചിത്രം കാണണമെന്നും ‌ വിനീത് ആവശ്യപ്പെടുന്നുണ്ട്. ഹൃദയം ഹൃദയം കൊണ്ട് എടുത്ത ചിത്രമാണെന്നും അതിൽ ഒരു ബിസിനസും ഇല്ലെന്നും സിനിമയുടെ തിയറ്റർ റിലീസിനെ കുറിച്ച് പറയവെ വിനീത് പറഞ്ഞു. തിയേറ്ററിൽ പടം ഇല്ലാത്തതിന്റെ ബുദ്ധിമുട്ട് ഉണ്ടാവരുതെന്ന് തങ്ങൾക്ക് നിർബന്ധം ഉണ്ടായിരുന്നു. നൂറ് കോടി ഒന്നും മനസിൽ ഇല്ലെന്നു ഹൃദയം ആളുകളിലേയ്ക്ക് എത്തണം എന്ന് മാത്രമേയുള്ളൂവെന്നും വിനീത് കൂട്ടിച്ചേർത്തു. അതേസമയം സിനിമ തിയറ്ററുകളിലെത്തിക്കാന്‍ ധൈര്യം പകര്‍ന്നത് സുചിത്ര മോഹന്‍ലാലാണെന്ന് നിര്‍മാതാവ് വിശാഖ് സുബ്രഹ്മണ്യം പറഞ്ഞു.

വിശാഖിന്‍റെ ഫേസ്ബുക്ക് കുറിപ്പ്

രണ്ട് കൊല്ലം മുമ്പ് വിനീതും ഞാനും കണ്ട സ്വപ്നം 'ഹൃദയം'. തിയറ്റർ മാത്രം സ്വപ്നം കണ്ടു ഞാൻ നിർമ്മിച്ച 'ഹൃദയം' ഇന്ന് നിങ്ങളിലേക്ക് എത്തിയിരിക്കുകയാണ്. ഇന്ന് ആഘോഷങ്ങളും ആർപ്പുവിളികളും വിസിലടിയും കൈകൊട്ടും ഹൗസ്ഫുൾ ബോർഡുകളും കൊണ്ട് ലോകമെമ്പാടുമുള്ള തിയറ്ററുകൾ നിറയ്ക്കുകയും ഈ സാഹചര്യത്തിലും ഞങ്ങളുടെ ചിത്രത്തെയും അപ്പുവിനെയും സ്വീകരിച്ച് വൻ വിജയം സമ്മാനിച്ച പ്രേക്ഷകർക്ക് 'ഹൃദയത്തിൽ' നിന്നും ഒരായിരം നന്ദി! കഴിഞ്ഞ ദിവസം റിലീസ് സംബന്ധിച്ച് അനിശ്ചിതത്വം നേരിട്ട സമയത്ത് റിലീസുമായി മുന്നോട്ട് തന്നെ പോകാൻ ഞങ്ങൾക് ആത്മധൈര്യം തന്നത് ഞങ്ങളുടെ സ്വന്തം സുചി ചേച്ചിയാണ് , Suchi Akka you're the best  


Full View


Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News