'ഐ ലവ് യു'; ഷാറൂഖിനും ആര്യനുമൊപ്പമുള്ള പഴയകാല ചിത്രം പങ്കുവെച്ച് സുഹാന ഖാന്‍

ആഡംബര കപ്പലിലെ ലഹരിവിരുന്നിനിടെ ഒക്ടോബര്‍ മൂന്നിന് എന്‍.സി.ബി അറസ്റ്റ് ചെയ്ത ആര്യന്‍ ഖാന് കഴിഞ്ഞ ദിവസമാണ് ജാമ്യം ലഭിച്ചത്.

Update: 2021-10-29 04:04 GMT

മുംബൈ മയക്കുമരുന്ന് കേസില്‍ ആര്യന്‍ ഖാന് ജാമ്യം ലഭിച്ചതില്‍ പ്രതികരണവുമായി സഹോദരി സുഹാന ഖാന്‍. അച്ഛന്‍ ഷാറൂഖ് ഖാനും ആര്യനുമൊപ്പമുള്ള പഴയ ഫോട്ടോകളാണ് സുഹാന സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചത്. ഐ ലവ് യു എന്ന അടിക്കുറിപ്പോടെയാണ് പോസ്റ്റ്.  

സോയ അക്തര്‍, സഞ്ജയ് കപൂര്‍, മഹ്ദീപ് കപൂര്‍, തുടങ്ങി നിരവധി പ്രമുഖരാണ് സുഹാനയുടെ പോസ്റ്റിനു താഴെ പ്രതികരണവുമായെത്തിയത്. ആഡംബര കപ്പലിലെ ലഹരിവിരുന്നിനിടെ ഒക്ടോബര്‍ മൂന്നിന് എന്‍.സി.ബി അറസ്റ്റ് ചെയ്ത ആര്യന്‍ ഖാന് കഴിഞ്ഞ ദിവസമാണ് ജാമ്യം ലഭിച്ചത്. ജാമ്യം അനുവദിക്കരുതെന്ന എൻ.സി.ബിയുടെ വാദം തള്ളിയാണ് കോടതി വിധി. നേരത്തെ രണ്ടു തവണ വിചാരണക്കോടതി ആര്യന് ജാമ്യം നിഷേധിച്ചിരുന്നു.

Advertising
Advertising

ആര്യൻ ഖാൻ മയക്കുമരുന്നിന് അടിമയാണെന്നും ലഹരിവ്യാപാരികളുമായി അടുത്ത ബന്ധമുണ്ടെന്നും എൻ.സി.ബി ബോംബെ ഹൈക്കോടതിയിൽ വാദിച്ചെങ്കിലും ആര്യന്റെ കൈയ്യിൽ നിന്ന് ലഹരി മരുന്ന് ലഭിക്കാത്തതിന്റെ പശ്ചാത്തലത്തിൽ ഇനിയും കസ്റ്റഡി കാലാവധി നീട്ടാനാകില്ലെന്ന് കോടതി അറിയിക്കുകയായിരുന്നു. കൂട്ടുപ്രതികളായ ആര്യന്റെ സുഹൃത്ത് അർബാസ് മെർച്ചന്റ്, മോഡൽ മുൺ മുൺ ധമേച്ച എന്നിവർക്കും ജാമ്യം അനുവദിച്ചിട്ടുണ്ട്. 

മകന് ജാമ്യം ലഭിച്ചതിനു പിന്നാലെ അഭിഭാഷകരോടൊപ്പമുള്ള ചിത്രം ഷാറൂഖ് ഖാന്‍ പങ്കുവെച്ചിരുന്നു. അഡ്വ.സതീഷ് മനേഷിന്‍റെയുടെ നേതൃത്വത്തിലുള്ള അഭിഭാഷക സംഘം കഴിഞ്ഞ മൂന്നാഴ്ചയായി ആര്യൻഖാന്‍റെ ജാമ്യത്തിനായുള്ള നിയമനടപടികൾക്ക് പുറകെയായിരുന്നു. 

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News