നായകനായി തിങ്കളാഴ്ച നിശ്ചയത്തിലെ സന്തോഷേട്ടന്‍; മുകൾപ്പരപ്പ് തിയറ്ററുകളിലേക്ക്

കുറുവാക്കുന്ന് ഗ്രാമത്തിലെ പേരെടുത്ത തെയ്യം കലാകാരനാണ് ചത്തുട്ടി പെരുവണ്ണാന്‍റെ മകനാണ് പ്രിയേഷ്

Update: 2023-07-18 07:54 GMT

സുനില്‍ സൂര്യ

കോഴിക്കോട്: ദേശീയ-സംസ്ഥാന പുരസ്‌കാരങ്ങൾ നേടിയ 'തിങ്കളാഴ്ച നിശ്ചയം' എന്ന ചിത്രത്തില്‍ സന്തോഷ് ആയി വേഷമിട്ട സുനില്‍ സൂര്യ നായകനാകുന്നു. സിബി പടിയറ രചനയും സംവിധാനവും നിർവഹിക്കുന്ന മുകൾപ്പരപ്പ് എന്ന ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് സുനിലാണ്. പ്രിയേഷ് എന്ന കഥാപാത്രത്തെയാണ് സുനില്‍ അവതരിപ്പിക്കുന്നത്.

കുറുവാക്കുന്ന് ഗ്രാമത്തിലെ പേരെടുത്ത തെയ്യം കലാകാരനാണ് ചത്തുട്ടി പെരുവണ്ണാന്‍റെ മകനാണ് പ്രിയേഷ്. എഞ്ചിനിയറിംഗ് ഒക്കെ കഴിഞ്ഞ പ്രിയേഷ് ബാംഗ്ലൂരിൽ ആയിരുന്ന പ്രിയേഷ് കുറച്ച് വർഷങ്ങളായി ജോലിക്കൊന്നും പോകാതെ നാട്ടിൽ വെറുതെ തക്കിടാ തരികിട പരിപാടികൾ കാട്ടി നടക്കുകയാണ്. പ്രിയേഷിന് തെയ്യത്തിലൊന്നും താൽപര്യവുമില്ല. പ്രിയേഷിന് ഒരു പ്രണയമുണ്ട്.കുറുവാക്കുന്ന് ഗ്രാമത്തിലെ പേര് കേട്ട തറവാടായ ഓതയമ്പാടം തറവാട്ടിലെ നയനയാണ് കാമുകി.നയന അതീവ തെയ്യക്കമ്പക്കാരിയാണ്. പ്രിയേഷ് ഒരു തെയ്യം കെട്ടിക്കാണണമെന്നാണ് അവളുടെ ഏറ്റവും വലിയ ആഗ്രഹം.പ്രിയേഷ് തെയ്യമായാൽ അന്ന് കുറുവാക്കുന്ന് വിട്ട് പ്രിയേഷിനൊപ്പം ഇറങ്ങി വരാമെന്ന് നയന സമ്മതിക്കുന്നു.ശേഷം നടക്കുന്ന രസകരമായ സംഭവങ്ങളാണ് മുകള്‍പ്പരപ്പിന്‍റെ പ്രമേയം.

Advertising
Advertising



അപർണ ജനാർദ്ദനൻ ആണ് നയനയായി എത്തുന്നത്. മലയാളത്തിന്റെ പ്രിയ നടൻ മാമുക്കോയ മാമുക്കോയ ആയി അഭിനയിച്ച ചിത്രം എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.ഛായാഗ്രഹണം- ഷിജി ജയദേവൻ, നിതിൻ കെ രാജ്.എഡിറ്റർ-ലിൻസൺ റാഫേൽ. ലിഷോയ്, ശിവദാസ് മട്ടന്നൂർ, ഉണ്ണിരാജ് ചെറുവത്തൂർ, ഊർമിളാ ഉണ്ണി, ശരത്, ജസ്റ്റിൻ മുണ്ടക്കൽ, ഹാഷിം ഇരിട്ടി, പ്രഭു രാജ്, സുജിത്ത്, പ്രജിത്, വിനോദ് ചേപ്പറമ്പ്, ശശി, കണ്ടോത്ത് തുടങ്ങി നിരവധി പുതുമുഖങ്ങളും ചിത്രത്തിൽ അണിനിരക്കുന്നു.ചിത്രത്തിന്‍റെ സഹ രചയിതാവും ഗാനരചയിതാവും കൂടിയായ ജയപ്രകാശൻ കെ കെയാണ് നിർമ്മാതാവ്. ചിത്രം ആഗസ്ത് 4 ന് തിയറ്ററുകളിൽ എത്തും.

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News