കോവിഡ്: ഡൽഹിയിലെ പതിനായിരം അതിഥി തൊഴിലാളികൾക്ക് ഭക്ഷണമെത്തിക്കാൻ സണ്ണി ലിയോൺ

Sunny Leone, covid 19, bollywood

Update: 2021-05-07 10:15 GMT
Editor : abs | By : Web Desk
Advertising

കോവിഡില്‍ രാജ്യ തലസ്ഥാനത്തെ പതിനായിരം അതിഥി തൊഴിലാളികൾക്ക് ഭക്ഷണമെത്തിക്കാൻ ബോളിവുഡ് നടി സണ്ണി ലിയോൺ. പീപ്പ്ൾ ഫോർ ദ എതികൽ ട്രീറ്റ്‌മെന്റ് ഓഫ് ആനിമൽസ് (പെറ്റ)യുമായി സഹകരിച്ചാണ് ഭക്ഷണം വിതരണം ചെയ്യുക. ഉദയ് ഫൗണ്ടേഷൻ എന്ന സന്നദ്ധ സംഘടനയും നടിയുമായി സഹകരിക്കുന്നുണ്ട്.

ചോറ്, അല്ലെങ്കിൽ കിച്ചഡി, പരിപ്പ്, പഴവർഗങ്ങൾ എന്നിവ ഉൾക്കൊള്ളുന്നതാണ് ഭക്ഷണം. 'നമ്മൾ ഒരു പ്രതിസന്ധിയെ അഭിമുഖീകരിച്ചു കൊണ്ടിരിക്കുകയാണ്. ഐക്യദാർഢ്യത്തോടെയും സഹാനുഭൂതിയോടെയുമാണ് ഇതിനെ നേരിടേണ്ടത്. പെറ്റയുമായി ഒരിക്കൽകൂടി കൈകോർക്കുന്നതിൽ സന്തോഷമുണ്ട്. ആവശ്യക്കാർക്ക് പ്രോട്ടീനുള്ള, പാക്കു ചെയ്ത ഉച്ചഭക്ഷണമാണ് എത്തിക്കുക' - മാധ്യമങ്ങള്‍ക്കായി പുറത്തിറക്കിയ പ്രസ്താവനയില്‍ സണ്ണി ലിയോൺ പറഞ്ഞു.

കഴിഞ്ഞ തവണ പ്രഖ്യാപിക്കപ്പെട്ട ലോക്ഡൗണിൽ ഏറ്റവും കൂടുതൽ ദുരിതമനുഭവിച്ചത് അതിഥി തൊഴിലാളികളായിരുന്നു. നഗരങ്ങളില്‍ ജോലി ചെയ്തിരുന്ന ലക്ഷക്കണക്കിന് കുടിയേറ്റക്കാരാണ് കാൽനടയായി വരെ സ്വന്തം ഗ്രാമങ്ങളിലേക്ക് തിരിച്ചുപോയിരുന്നത്.

ബോളിവുഡിൽ സണ്ണി ലിയോണിന് പുറമേ, സോനു സൂദ്, സൽമാൻഖാൻ, ഷിൽപ്പ ഷെട്ടി, ഭൂമി പെഡ്‌നേക്കർ, ജാക്വിലിൻ ഫെർണാണ്ടസ്, അക്ഷയ് കുമാർ, വിക്കി കൗശൽ, പ്രിയങ്ക ചോപ്ര എന്നിവരെല്ലാം വിവിധ കോവിഡ് സഹായ പദ്ധതികളുമായി രംഗത്തുവന്നിട്ടുണ്ട്. 

Tags:    

Editor - abs

contributor

By - Web Desk

contributor

Similar News