റോളക്സ് നായകൻ..! കാത്തിരിപ്പിന് വിരാമമിട്ട് ലോകേഷ് കനകരാജ് ചിത്രമെത്തുന്നു

സൂര്യയെ നായകനാക്കി ലോകേഷ് നേരത്തേതന്നെ ആലോചിച്ചിട്ടുള്ള 'ഇരുമ്പ് കൈ മായാവി'ക്ക് മുന്‍പുതന്നെ റോളക്സ് ചിത്രം ഉണ്ടായേക്കും

Update: 2023-08-13 13:49 GMT

ലോകേഷ് കനകരാജ് ചിത്രമായ വിക്രത്തിൽ കാമിയോ റോളിൽ പ്രത്യക്ഷപ്പെട്ട റോളക്സ് എന്ന സൂര്യയുടെ കഥാപാത്രം ഏറെ ആഘോഷിക്കപ്പെട്ടിരുന്നു. ഈ കഥാപാത്രം നായകനാവുന്ന ഒരു ലോകേഷ് കനകരാജ് ചിത്രം വേണമെന്നുള്ള ആവശ്യവും ആരാധകർക്കിടയിൽ അന്നേ ഉയർന്നതാണ്. ഇപ്പോഴിതാ ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് പുതിയ ചിത്രത്തിന്റെ സൂചനകൾ പുറത്തുവന്നിരിക്കുകയാണ്. 

ഇന്ന് നടന്ന ആരാധക കൂട്ടായ്മയില്‍ സൂര്യ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. അത്തരത്തിലൊരു ചിത്രം വൈകാതെ പ്രഖ്യാപിക്കപ്പെടുമെന്നാണ് സൂചന. റോളക്സിന്‍റെ ഒരു സ്പിന്‍ ഓഫ് സ്റ്റാന്‍ഡ് എലോണ്‍ ചിത്രമായാണ് ലോകേഷ് ഈ സിനിമ പ്ലാന്‍ ചെയ്തിരിക്കുന്നത്. ചിത്രത്തിന്‍റെ വണ്‍ ലൈന്‍ ലോകേഷ് തന്നോട് പറഞ്ഞെന്ന് ആരാധകരോട് സൂര്യ പറഞ്ഞതായാണ് റിപ്പോർട്ട്. സൂര്യയെ നായകനാക്കി ലോകേഷ് നേരത്തേതന്നെ ആലോചിച്ചിട്ടുള്ള 'ഇരുമ്പ് കൈ മായാവി' ക്ക് മുന്‍പുതന്നെ റോളക്സ് ചിത്രം ഉണ്ടായേക്കുമെന്നാണ് റിപ്പോർട്ട്.  

Advertising
Advertising

സുര്യ ഇതുവരെ ചെയ്ത കഥാപാത്രങ്ങളിൽ നിന്ന് വ്യത്യസ്തമായ ലുക്കും പ്രകടനവുമായിരുന്നു റോളക്സിന് പ്രത്യേക ഫാൻ ബേസുണ്ടാകാൻ കാരണം. കമൽഹാസനും വിജയ് സേതുപതിയും ഫഹദ് ഫാസിലും മികച്ച പ്രകടനം കാഴ്ചവെച്ച ചിത്രത്തിൽ ക്ലാമാക്സ് രംഗത്തിലാണ് സൂര്യ എത്തുന്നത്. എന്നാൽ, മിനുറ്റുകളുടെ പ്രകടനത്തിന് വൻ കയ്യടിയാണ് റോളക്സ് നേടിയത്. 

സിരുത്തൈ ശിവ സംവിധാനം ചെയ്യുന്ന 'കങ്കുവ'യാണ് സൂര്യ ആരാധകർ കാത്തിരിക്കുന്ന ചിത്രം. ഒക്ടോബറില്‍ 'സൂര്യ 43' ആരംഭിക്കും. വെട്രിമാരന്റെ 'വാടി വാസല്‍' എന്ന ചിത്രത്തിന്റെ ചിത്രീകരണം 'വിടുതലൈ പാര്‍ട്ട് 2'വിന്റെ റിലീസിന് ശേഷമായിരിക്കും ആരംഭിക്കുകയെന്നാണ് റിപ്പോർട്ടുകൾ.   

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News