'ആര്യന്‍ നല്ല കുട്ടി, ഇത് ബോളിവുഡിനെ ലക്ഷ്യമിട്ടുള്ള വേട്ടയാടല്‍': സൂസെയ്ന്‍ ഖാന്‍

താന്‍ ഗൗരിക്കും ഷാറൂഖിനുമൊപ്പം നില്‍ക്കുന്നതായും ഇന്റീരിയര്‍ ഡിസൈനറും നടന്‍ ഹൃത്വിക് റോഷന്റെ മുന്‍ഭാര്യയുമായ സൂസെയ്ന്‍ ഖാന്‍ പ്രതികരിച്ചു

Update: 2021-10-05 10:12 GMT

മയക്കുമരുന്നു കേസില്‍ അറസ്റ്റിലായ ആര്യന്‍ ഖാന് പിന്തുണയുമായി പ്രശസ്ത ഇന്റീരിയര്‍ ഡിസൈനറും നടന്‍ ഹൃത്വിക് റോഷന്റെ മുന്‍ഭാര്യയുമായ സൂസെയ്ന്‍ ഖാന്‍. വേട്ടയാടുന്നതിന് ഇരയെ കിട്ടിയ ആഹ്ലാദമാണ് ചിലര്‍ക്കെന്നാണ് സുസെയ്ന്റെ പ്രതികരണം. 

''ഇത് ആര്യനെക്കുറിച്ചു മാത്രമല്ല, കഷ്ടകാലത്തിന് അയാള്‍ മോശം സമയത്ത് മോശം സ്ഥലത്ത് ചെന്നു പെട്ടതാണ്. ബോളിവുഡിലെ ആളുകളെ വല്ലാതെ വേട്ടയാടുകയാണ്. ഇത് ഒട്ടും ന്യായമല്ല. അവനൊരു നല്ല കുട്ടിയാണ്. ഞാന്‍ ഗൗരിക്കും ഷാറൂഖിനുമൊപ്പം നില്‍ക്കുന്നു" മാധ്യമപ്രവര്‍ത്തകയായ ശോഭ ഡെയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റിനു താഴെയാണ് സൂസെയ്ന്‍റെ കമന്‍റ്. 

Advertising
Advertising

നേരത്തെ, സല്‍മാന്‍ ഖാന്‍, ആമിര്‍ ഖാന്‍, സുനില്‍ ഷെട്ടി തുടങ്ങി ബോളിവുഡിലെ പ്രമുഖർ ഷാരൂഖ് ഖാന് പിന്തുണയുമായെത്തിയിരുന്നു. മകന്‍ അറസ്റ്റിലായതില്‍ ഷാരൂഖ് ഖാനെ ക്രൂശിക്കുന്നതിനെതിരെ ശശി തരൂര്‍ എം.പിയും രംഗത്തെത്തി. ആര്യന്‍റെ അറസ്റ്റ് വിവരമറിഞ്ഞ് ഷരൂഖിന്റെ ആരാധകർ ബാന്ദ്രയിലെ വസതിക്കുമുന്നിൽ തടച്ചുകൂടിയ വാര്‍ത്തയും പുറത്തുവന്നിരുന്നു.  

അതേസമയം, ആര്യന്‍ ഖാന് അന്താരാഷ്ട്ര ലഹരിസംഘവുമായി ബന്ധമുണ്ടെന്നാണ് എന്‍.സി.ബി വ്യക്തമാക്കുന്നത്. ഇതിന്‍റെ അടിസ്ഥാനത്തില്‍ ആര്യനെ കൂടുതല്‍ ചോദ്യം ചെയ്യാന്‍ ഒക്ടോബര്‍ 11 വരെ കസ്റ്റഡിയില്‍ വേണമെന്ന് എന്‍.സി.ബി. കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ആര്യന്‍ ഖാന്‍, അര്‍ബാസ് മര്‍ച്ചന്റ്, മുണ്‍ മുണ്‍ ധമേച്ച എന്നിവരെ കോടതി ഒക്ടോബര്‍ ഏഴുവരെയാണ് എന്‍.സി.ബി കസ്റ്റഡിയില്‍ വിട്ടത്. 

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

Contributor - Web Desk

contributor

Similar News