ഫുഡ് ഡെലിവര്‍ ചെയ്യാന്‍ വന്നതാ..പിന്നെ സംഭവിച്ചത് ഇങ്ങനെയാണ്; വീഡിയോ

ഷമീറാണ് വിജുവിനെ തകര്‍പ്പന്‍ മോഡലാക്കി മേക്കപ്പ് ചെയ്തത്. മെന്‍ ഇന്‍ ക്യൂ വെഡ്ഡിംഗ് ആണ് കോസ്റ്റ്യൂം

Update: 2021-10-18 08:27 GMT
Editor : Jaisy Thomas | By : Web Desk

ഒരു ബിരിയാണി ഡെലിവര്‍ ചെയ്തത് തന്‍റെ തലവര മാറ്റിവരയ്ക്കുമെന്നും സോഷ്യല്‍മീഡിയയില്‍ താനൊരു താരമാകുമെന്നും സ്വിഗ്വിയുടെ ഡെലിവറി ബോയ് ആയ വിജു നാരായണന്‍ ഒരിക്കലും കരുതിയില്ല. കാരണം വിജു ചെന്നുപെട്ടത് ഒരു സിംഹത്തിന്‍റെ മുന്നിലേക്കായിരുന്നു. വ്യത്യസ്തമായ ഫോട്ടോഷൂട്ടുകളിലൂടെ കാഴ്ചക്കാരെ ആകര്‍ഷിച്ചുകൊണ്ടിരിക്കുന്ന സെലിബ്രിറ്റി ഫോട്ടോഗ്രാഫര്‍ മഹാദേവന്‍ തമ്പിക്കാണ് വിജു ഫുഡ് ഡെലിവര്‍ ചെയ്യാനെത്തിയത്. കണ്ടപ്പോള്‍ തന്നെ തമ്പിക്ക് വിജുവിനെ 'ക്ഷ പിടിച്ചു' പിന്നെ നടന്നത് ഉഗ്രന്‍ ഫോട്ടോഷൂട്ടായിരുന്നു.

Advertising
Advertising

വിജുവിന്‍റെ ഫോണ്‍നമ്പര്‍ വാങ്ങി സംസാരിച്ചു. കക്ഷി സമ്മതം മൂളിയതോടെ വിജുവിനെ തമ്പി അടിമുടി മാറ്റിയെടുക്കുകയായിരുന്നു. 'വിജു ചേട്ടന് 48 വയസ്സുണ്ട്. വളരെ ആകർഷകമായ ലുക്ക് ആണു പുള്ളിയുടേത്. അപാരമായ ഊർജസ്വലതയുള്ള മനുഷ്യന്‍.ഒരു ഫോട്ടോഷൂട്ടിന് പറ്റിയ ഫീച്ചറുകൾ അദ്ദേഹത്തിനുണ്ട്. അതാണ് ഫോട്ടോഷൂട്ടിലേക്ക് കാര്യങ്ങൾ എത്തിച്ചത്'' മഹാദേവന്‍ തമ്പി പറഞ്ഞു. ഒരു ബിരിയാണി കൊടുത്തതിന്‍റെ പേരിലാണ് ഇവിടം വരെയെത്തിയതെന്നാണ് വിജു നാരായണന്‍ പറയുന്നത്. ഷമീറാണ് വിജുവിനെ തകര്‍പ്പന്‍ മോഡലാക്കി മേക്കപ്പ് ചെയ്തത്. മെന്‍ ഇന്‍ ക്യൂ വെഡ്ഡിംഗ് ആണ് കോസ്റ്റ്യൂം.

Full View


Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News