നടി തപ്സി പന്നു വിവാഹിതയായി; വരന്‍ ബാഡ്മിന്‍റണ്‍ താരം മത്യാസ് ബോ

ബുധനാഴ്ച ആരംഭിച്ച വിവാഹ ചടങ്ങുകളിൽ കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്

Update: 2024-03-25 09:07 GMT

തപ്സിയും മത്യാസ് ബോയും

ഉദയ്‍പൂര്‍: ബോളിവുഡ് നടി തപ്സി പന്നു വിവാഹിതയായി. ഡാനിഷ് ബാഡ്മിന്‍റണ്‍ താരം മത്യാസ് ബോയാണ് വരന്‍. ദീര്‍ഘകാലമായി സുഹൃത്തുക്കളായിരുന്നു ഇരുവരും. ശനിയാഴ്ച ഉദയ്‍പൂരില്‍ വച്ചായിരുന്നു വിവാഹം. ബുധനാഴ്ച ആരംഭിച്ച വിവാഹ ചടങ്ങുകളിൽ കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.

സംവിധായകന്‍ അനുരാഗ് കശ്യപ്, ധപ്പഡ് താരം പവയിൽ ഗുലാത്തി എന്നിവരടക്കമുള്ള വിവാഹത്തില്‍ പങ്കെടുത്തു. 2013ല്‍ ഇന്ത്യന്‍ ബാഡ്മിന്‍റണ്‍ ലീഗിന്‍റെ ഉദ്ഘാടനച്ചടങ്ങിനിടെയാണ് ഇരുവരും പരിചയപ്പെടുന്നത്.

ഷാരൂഖ് ഖാനൊപ്പം അഭിനയിച്ച ഡുങ്കിയാണ് തപ്സിയുടെ ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. വിക്രാന്ത് മാസിയും സണ്ണി കൗശലും അഭിനയിക്കുന്ന ത്രില്ലർ ചിത്രമായ ഫിർ ആയ് ഹസീൻ ദില്‍റുബയാണ് പുതിയ പ്രോജക്ട്. ജിമ്മി ഷെർഗിലും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. 2021 ജൂലൈയിൽ നെറ്റ്ഫ്ലിക്സിൽ പ്രദർശിപ്പിച്ച ഹസീൻ ദിൽറുബയുടെ തുടർച്ചയാണ് ഫിർ ആയി ഹസീൻ ദിൽറൂബ.ചിത്രം നെറ്റ്ഫ്ലിക്സിൽ സ്ട്രീം ചെയ്യും. റിലീസ് തിയതി പുറത്തുവിട്ടിട്ടില്ല. 

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

By - Web Desk

contributor

Similar News