ഇന്‍ഫ്ലുവന്‍സര്‍ക്കൊപ്പം സെല്‍ഫിയെടുക്കാന്‍ വിസമ്മതിച്ചു; തപ്സി പന്നുവിന് പി.ആര്‍ പരിശീലനത്തിന്‍റെ ആവശ്യമുണ്ടെന്ന് അനന്യ ദ്വിവേദി

ഇവന്‍റുമായി ബന്ധപ്പെട്ട വീഡിയോകള്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു

Update: 2024-07-27 06:31 GMT

മുംബൈ: അക്ഷയ് കുമാറിനൊപ്പം അഭിനയിക്കുന്ന 'ഖേല്‍ ഖേല്‍ മേന്‍' എന്ന ചിത്രത്തിന്‍റെ പ്രമോഷന്‍ തിരക്കിലാണ് ബോളിവുഡ് നടി തപ്സി പന്നു. മുംബൈയില്‍ വച്ചു നടന്ന പരിപാടിയില്‍ ചിത്രത്തിലെ ആദ്യഗാനമായ 'ഹൗലി ഹൗലി'യും പുറത്തിറക്കിയിരുന്നു. നിരവധി സോഷ്യല്‍മീഡിയ ഇന്‍ഫ്ലുവന്‍‌സര്‍മാരും ചടങ്ങില്‍ പങ്കെടുത്തിരുന്നു.

ഇവന്‍റുമായി ബന്ധപ്പെട്ട വീഡിയോകള്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. അതിലൊന്നില്‍ തപ്സി ഇന്‍ഫ്ലുവന്‍സര്‍മാരിലൊരാളായ അനന്യ ദ്വിവേദിക്കൊപ്പം സെല്‍ഫിയെടുക്കാന്‍ വിസമ്മതിച്ച് വിമര്‍ശനത്തിനിടയാക്കി. വേദിയിലെത്തി അനന്യ തപ്സിക്ക് കൈ കൊടുക്കുന്നതും സംസാരിക്കുന്നതുമാണ് വീഡിയോയിലുള്ളത്. പിന്നീട് സെല്‍ഫി എടുക്കാന്‍ തുടങ്ങിയപ്പോള്‍ നടി ഒഴിഞ്ഞുമാറുന്നതും കാണാം. ഇത്രയധികം ക്യാമറകള്‍ക്കു മുന്നില്‍ നില്‍ക്കുമ്പോള്‍ നടി സെല്‍ഫി എടുക്കാന്‍ വിസമ്മതിച്ചത് എന്തുകൊണ്ടാണെന്ന് അറിയില്ലെന്നും അവര്‍ക്ക് മികച്ച പിആര്‍ പരിശീലനം ആവശ്യമാണെന്നും അനന്യ വീഡിയോക്ക് താഴെ കുറിച്ചു.

Advertising
Advertising

എന്നാല്‍ ഇത്രയധികം പേര്‍ ഫോട്ടോഗ്രാഫര്‍മാര്‍ ചുറ്റും നില്‍ക്കുമ്പോള്‍ ഒരു സെല്‍ഫിയുടെ ആവശ്യമില്ലെന്ന് ഒരു വിഭാഗം ചൂണ്ടിക്കാട്ടി. സെല്‍ഫിക്ക് പകരം ഇരുവരുമൊന്നിച്ചുള്ള ഒരു നല്ല ഫോട്ടോ ആവശ്യപ്പെടാമായിരുന്നുവെന്നും നെറ്റിസണ്‍സ് അഭിപ്രായപ്പെട്ടു. തപ്സി ജൂനിയര്‍ ജയാ ബച്ചനാണെന്നായിരുന്നു മറ്റൊരാളുടെ പ്രതികരണം.

അതേസമയം ഖേല്‍ ഖേല്‍ മെന്‍ ആഗസ്ത് 15നാണ് തിയറ്റുകളിലെത്തുന്നത്. അമി വിര്‍ക്, ഫര്‍ദീന്‍ ഖാന്‍, വാണി കപൂര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍. 2021ലെ തപ്സിയുടെ ഹിറ്റ് ചിത്രമായ ഹസീൻ ദിൽറുബയുടെ രണ്ടാം ഭാഗത്തിലാണ് തപ്സി അടുത്തതായി അഭിനയിക്കുന്നത്. വിക്രാന്ത് മാസി, ജിമ്മി ഷെര്‍ഗില്‍, സണ്ണി കൗശല്‍ എന്നിവരാണ് മറ്റ് താരങ്ങള്‍.

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News