അങ്ങനെ വീണ്ടും അവര്‍ ഒന്നിക്കുന്നു; മോഹന്‍ലാല്‍- ശോഭന കൂട്ടുക്കെട്ടുമായി തരുണ്‍ മൂര്‍ത്തി സിനിമ എത്തുന്നു

15 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മോഹന്‍ലാല്‍-ശോഭന കൂട്ടുക്കെട്ട് മലയാളി പ്രേക്ഷകരുടെ മുന്നില്‍ എത്താന്‍ പോകുന്നത്

Update: 2024-04-20 08:33 GMT

 മലയാള സിനിമയില്‍ പ്രക്ഷകരുടെ ഇഷ്ട ജോഡികളായ മോഹന്‍ലാല്‍-ശോഭന കൂട്ടുക്കെട്ടുമായി തരുണ്‍ മൂര്‍ത്തി എത്തുന്നു. 'സൗദി വെള്ളക്ക'ക്ക് ശേഷം തരുണ്‍ മൂര്‍ത്തിയുടെ സംവിധാനത്തിലൊരുങ്ങുന്ന സിനിമയാണിത്. പുതിയ സിനിമയെ കുറിച്ച് ശോഭന ഇന്നലെ സമൂഹമാധ്യമങ്ങളില്‍ വീഡിയോ പങ്കിട്ടിരുന്നു. കുറേ കാലങ്ങള്‍ക്ക് ശേഷം മലയാള സിനിമയില്‍ അഭിനയിക്കുന്നതിന്റെ ആകാംശയിലാണെന്ന് ശോഭന പറഞ്ഞു. 15 വര്‍ഷങ്ങള്‍ക്ക്  ശേഷമാണ് മോഹന്‍ലാല്‍-ശോഭന കൂട്ടുക്കെട്ട് മലയാളി പ്രേക്ഷകരുടെ മുന്നില്‍ എത്താന്‍ പോകുന്നത്.

'കുറേ കാലങ്ങള്‍ക്ക് ശേഷം ഞാന്‍ ഒരു മലയാള സിനിമയില്‍ അഭിനയിക്കാന്‍ പോവുകയാണ്. അതിന്റെ ആകാംശയിലാണ് ഞാന്‍. തരുണ്‍ മൂര്‍ത്തിയാണ് സംവിധായകന്‍. തരുണ്‍ മൂര്‍ത്തിയും സുനിലും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. രജപുത്ര വിശ്വല്‍ മീഡിയയുടെ ബാനറില്‍ എം.രഞ്ജിത്ത് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. മോഹന്‍ലാലാണ് നായകനായി എത്തുന്നത്. ലാല്‍ ജിയുടെ 360-ാംമത്തെ സിനിമയാണ് ഇത്. ഞങ്ങള്‍ ജോഡികളായി വരുന്ന 56-ാംമത്തെ സിനിമയും കൂടിയാണിത്. എല്ലാവരും സിനിമ ഇഷ്ടപ്പെടുമെന്ന് വിശ്വസിക്കുന്നു' ശോഭന പറഞ്ഞു.

Advertising
Advertising

സുരേഷ് ഗോപിയും ദുല്‍ക്കര്‍ സല്‍മാനും കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ 'വരനെ ആവശ്യമുണ്ട്' എന്ന സിനിമയാണ് ശോഭന അവസാനമായി അഭിനയിച്ച മലയാള സിനിമ. 2009 ല്‍ പുറത്തിറങ്ങിയ 'സാഗര്‍ ഏലിയാസ് ജാക്കി' എന്ന സിനിമയിലാണ് മോഹന്‍ലാലും ശോഭനയും അവസാനമായി ഒന്നിച്ച് അഭിനയിച്ചത്. എന്നാല്‍ മനോജ് കെ ജയന്‍- ശോഭന ജോഡിയായിരുന്നു ആ സിനിമ. 2004 ല്‍ പുറത്തിറങ്ങിയ 'മാമ്പഴക്കാല'ത്തിലാണ് ഇതിനു മുമ്പ് ഇരുവരും ജോഡികളായി എത്തിയിരുന്നത്.

Full View

Tags:    

Writer - ഫായിസ ഫർസാന

contributor

Editor - ഫായിസ ഫർസാന

contributor

By - Web Desk

contributor

Similar News