കൂടെ നിന്നവർക്കും പിന്തുണച്ചവർക്കും നന്ദി, അഭിനയ ജീവിതത്തിൻറെ 10 വർഷങ്ങളോർത്തെടുത്ത് ടൊവിനോ

'പ്രഭുവിന്റെ മക്കൾ' എന്ന തൻറെ ആദ്യ ചിത്രത്തിൻറെ പോസ്റ്റർ പങ്കുവച്ചുകൊണ്ടാണ് ടൊവിനോ അഭിനയ ജീവിതത്തിൻറെ ഓർമകള്‍ പങ്കിട്ടത്

Update: 2022-10-27 11:25 GMT

ചുരുങ്ങിയ കാലം കൊണ്ട് തന്നെ മലയാളികളുടെ പ്രിയതാരമായി മാറിയ നടനാണ് ടൊവിനോ തോമസ്. പ്രക്ഷകരുടെ പ്രിയപ്പെട്ട ടൊവി സിനിമാ ജീവിതം ആരംഭിച്ച് 10 വർഷം തികയുകയാണ്. പത്ത് വർഷക്കാലം കൊണ്ട് മലയാള സിനിമക്ക് ടൊവിനോ നൽകിയ സംഭാവനകളും ചെറുതല്ല. ഇപ്പോഴിതാ ഒപ്പം നിന്ന എല്ലാവർക്കും നന്ദി പറഞ്ഞ് രംഗത്ത് എത്തിയിരിക്കുകയാണ് നടൻ. 'പ്രഭുവിന്റെ മക്കൾ' എന്ന തൻറെ ആദ്യ ചിത്രത്തിൻറെ പോസ്റ്റർ പങ്കുവച്ചുകൊണ്ടാണ് ടൊവിനോ അഭിനയ ജീവിതത്തിൻറെ ഓർമകള്‍ പങ്കിട്ടത്.

10 വർഷം മുമ്പ് ഈ ദിവസമാണ് 'പ്രഭുവിന്റെ മക്കൾ' റിലീസ് ചെയ്തത്. പിന്നീട് ജീവിതത്തിൽ വലിയ മാറ്റങ്ങളാണ് സംഭവിച്ചത്. നടനെന്ന നിലയിൽ 43 സിനിമകളുടെ ഭാഗമാകാനും ഒന്നിൽ അസിസ്റ്റന്റ് ഡയറക്ടറായി പ്രവർത്തിക്കാനുമുള്ള ഭാഗ്യം എനിക്കുണ്ടായി. ഈ വർഷങ്ങളിൽ എനിക്ക് കൂടുതൽ അനുഗ്രഹിക്കപ്പെടാൻ കഴിയില്ലെന്ന് തോന്നുന്നു...തിരിഞ്ഞു നോക്കുമ്പോൾ, എന്റെ കുടുംബത്തിൽ നിന്നും സുഹൃത്തുക്കളിൽ നിന്നുമുള്ള സ്നേഹത്താൽ, എന്റെ സഹപ്രവർത്തകരുടെയും അഭ്യുദയകാംക്ഷികളുടെയും പിന്തുണയാൽ, ആരാധകരുടെയും സിനിമാ പ്രേമികളുടെയും ആഹ്ളാദങ്ങള്‍. തീർച്ചയായും മറുവശവും ഉണ്ട്- വിമർശനങ്ങളും പരിഹാസങ്ങളും ട്രോളുകളും... ഈ 10 വർഷത്തിനിടയിൽ മാത്രമല്ല, എന്റെ ജീവിതത്തിലുടനീളം എന്തെങ്കിലും പങ്കുവഹിച്ച എല്ലാവർക്കും ഇന്ന് എന്റെ നന്ദി. എനിക്ക് മുന്നോട്ട് പോകാൻ കഴിഞ്ഞതിനാൽ ഓരോ ദിവസവും ഒരു നേട്ടമാണെന്ന് ഞാൻ വിശ്വസിക്കുന്നു. 10 വർഷം തീർച്ചയായും സവിശേഷമാണ്, പക്ഷേ എന്റെ പ്രിയപ്പെട്ടവരെ മനസ്സിലാക്കാനും തിരികെ നൽകാനും ഇനിയും കൂടുതൽ വഴികൾ ഉണ്ടാകുമെന്ന് ഞാൻ ആത്മാർത്ഥമായി പ്രതീക്ഷിക്കുന്നു. ഇനിയും സ്നേഹിക്കുക, പകരമായി ഞാൻ നിങ്ങൾക്ക് എന്റെ ഏറ്റവും മികച്ചത് നൽകും. ഒരുപാട് സ്നേഹം, എന്നാണ് ടൊവിനോ ഇൻസ്റ്റഗ്രാമിൽ കുറിച്ചത്. ഇതിനോടൊപ്പം ടൊവിനോയുടെ കഥാപാത്രങ്ങളുടെ ചിത്രങ്ങളും പങ്കുവെച്ചിട്ടുണ്ട്.

Advertising
Advertising


തല്ലുമാലയാണ് ടൊവിനോയുടേതായി അവസാനമിറങ്ങിയ ചിത്രം. കല്ല്യാണി പ്രിയദർശനും ടൊവിനോയും ഒന്നിച്ച ചിത്രം തിയേറ്ററുകളിൽ വൻ വിജയം നേടിയിരുന്നു. അജയൻറെ രണ്ടാം മോഷണം, നീല വെളിച്ചം, വഴക്ക് എന്നിവയാണ് ടൊവിനോയുടെതായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രങ്ങള്‍.

Tags:    

Writer - ബിന്‍സി ദേവസ്യ

web journalist trainee

Editor - ബിന്‍സി ദേവസ്യ

web journalist trainee

By - Web Desk

contributor

Similar News