'ടെൻഷനാക്കല്ലേ...അദ്ദേഹം L360 യുടെ ഭാഗമല്ല, വെറുതേ അടിച്ചിറക്കരുത്'- തരുണ്‍ മൂർത്തി

മുന്നറിയിപ്പ് കൊടുത്തിട്ടും പ്രതീക്ഷ കൈവിടാത്ത ആരാധകർ പോസ്റ്റിനു താഴെ രസകരമായ കമന്റുകളുമായെത്തുന്നുണ്ട്.

Update: 2024-07-23 16:30 GMT

തമിഴ് സൂപ്പർ താരം സൂര്യയ്ക്ക് പിറന്നാളാശംസകളുമായി സിനിമാ മേഖലയ്ക്ക് അകത്തും പുറത്തുമുള്ള നിരവധി പേരാണ് രംഗത്തെത്തിയത്. ഇക്കൂട്ടത്തിൽ സംവിധായകൻ തരുണ്‍ മൂർത്തിയുടെ ആശംസ ശ്രദ്ധേയമാവുകയാണ്. സൂര്യയ്ക്കുള്ള പിറന്നാൾ ആശംസയ്ക്കൊപ്പം ഒരു അഭ്യർഥനയും തരുണ്‍ ആരാധകർക്കുമുന്നിൽവെക്കുന്നുണ്ട്. 

'സ്കൂളിലും കോളജിലും നിങ്ങൾക്കുവേണ്ടി വഴക്കുണ്ടാക്കുമ്പോൾ ഒരിക്കൽ പോലും വിചാരിച്ചില്ല ഇങ്ങനെയൊരു കൂടിക്കാഴ്ച'- എന്നാണ് സൂര്യക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് തരുണ്‍ കുറിച്ചത്. എന്നാൽ ഈ ഫോട്ടോ കണ്ട് മോഹൻലാലിനെ നായകനാക്കി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം എൽ 360ൽ സൂര്യയുണ്ടെന്ന് അടിച്ചിറക്കരുതെന്ന് തരുണ്‍ അഭ്യർഥിക്കുന്നുണ്ട്. വെറുതേ ടെൻഷൻ തരരുതെന്നും തരുണ്‍ മൂർത്തി കൂട്ടിച്ചേർക്കുന്നു.

Advertising
Advertising

Full View

തരുണിന്റെ പോസ്റ്റിനു താഴെ വളരെ രസകരമായ കമന്റുകളാണ് പ്രത്യക്ഷപ്പെടുന്നത്. പറഞ്ഞത് നന്നായെന്നാണ് എല്ലാവർക്കും പറയാനുള്ളത്. സത്യം പറ ക്ലൈമാക്സിൽ വില്ലനായി സൂര്യ എത്തില്ലേ എന്ന് ചോദിക്കുന്നവരുമുണ്ട്. തരുണ്‍ സിനിമാറ്റിക് യൂണിവേഴ്സിനുള്ള ചാൻസ് കളഞ്ഞില്ലേ എന്നും ചിലർ സങ്കടപ്പെടുന്നുണ്ട്. നേരത്തേ, കാപ്പാൻ എന്ന ചിത്രത്തിൽ മോഹൻലാലും സൂര്യയും ഒന്നിച്ചിരുന്നു. 

മോഹൻലാൽ ആരാധകരും സിനിമ പ്രേമികളും ഒരുപോലെ കാത്തിരിക്കുകയാണ് എൽ 360യെന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിനായി. 20 വർഷത്തിന് ശേഷം മലയാളികളുടെ പ്രിയ താരജോഡികളായ മോഹൻലാലും ശോഭനയും വീണ്ടും ഒന്നിക്കുന്നുവെന്നതും കാത്തിരിപ്പിന് ആക്കം കൂട്ടുന്നുണ്ട്. ഓപ്പറേഷൻ ജാവ, സൗദി വെള്ളക്ക എന്നീ ചിത്രങ്ങൾക്ക് ശേഷം തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന സിനിമയാണ് എൽ 360.   

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News