ബോളിവുഡ് പാട്ടുകളെ നെഞ്ചിലേറ്റിയ ടാന്‍സാനിയക്കാരന്‍; ഇന്‍സ്റ്റഗ്രാം താരം കിലി പോളിന് ഇന്ത്യന്‍ ഹൈക്കമ്മീഷന്‍റെ ആദരം

ബോളിവുഡ് പാട്ടുകളുടെ ലിപ് സിങ്കിംഗ് വീഡിയോകളിലൂടെയാണ് ഇന്ത്യന്‍‌ ആരാധകരുടെ മനം കവര്‍ന്നത്

Update: 2022-02-23 08:19 GMT
Editor : Jaisy Thomas | By : Web Desk
Advertising

ഇന്‍സ്റ്റഗ്രാം റീല്‍സുകളിലൂടെ സോഷ്യല്‍മീഡിയയില്‍ തരംഗമായി മാറിയ ടാന്‍സാനിയന്‍ കലാകാരന്‍ കിലി പോളിന് ഇന്ത്യന്‍ ഹൈക്കമ്മീഷന്‍റെ ആദരം. ടാന്‍സാനിയയിലെ ഇന്ത്യന്‍ എംബസി ഓഫീസില്‍ വച്ചാണ് കിലിയെ ആദരിച്ചത്. ബോളിവുഡ് പാട്ടുകളുടെ ലിപ് സിങ്കിംഗ് വീഡിയോകളിലൂടെയാണ് ഇന്ത്യന്‍‌ ആരാധകരുടെ മനം കവര്‍ന്നത്.

കിലിയെ ആദരിക്കുന്ന ഫോട്ടോ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ ബിന്യ പ്രധാന്‍ ട്വിറ്ററില്‍ പങ്കുവച്ചിട്ടുണ്ട്. പരമ്പരാഗത വേഷത്തിലാണ് കിലി എംബസിയിലെത്തിയത്. ''കിലി പോള്‍ ഇന്ന് ഇന്ത്യന്‍ എംബസിയിലെത്തിയിരുന്നു. ഇന്ത്യൻ സിനിമകളിലെ പ്രശസ്ത ഗാനങ്ങളുടെ വീഡിയോകളിലൂടെ അദ്ദേഹം ദശലക്ഷക്കണക്കിന് ഇന്ത്യക്കാരുടെ ഹൃദയം കീഴടക്കി'' ബിന്യ ട്വിറ്ററില്‍ കുറിച്ചു. ആദരവിനു നന്ദിയെന്ന് കിലിയും കുറിച്ചു.

ബോളിവുഡിലെ ഒട്ടുമിക്ക ഗാനങ്ങളും കിലി പോള്‍ റീല്‍സിലൂടെ ലിപ് സിങ്കിംഗ് ചെയ്തിട്ടുണ്ട്. ഗാനത്തിന്‍റെ മുഴുവന്‍ ഭാവവും ഉള്‍ക്കൊണ്ട് വളരെ തന്‍മയത്വത്തോടെയാണ് കിലി ലിപ് സിങ്ക് ചെയ്യാറുള്ളത്. റിപ്പബ്ലിക് ദിനത്തിന് കിലിയും സഹോദരി നീമയും ചേര്‍ന്ന ജനഗണമന പാടുന്ന വീഡിയോ വൈറലായിരുന്നു. അല്ലു അര്‍ജുന്‍റെ ഏറ്റവും പുതിയ ചിത്രം പുഷ്പയിലെ ഹിറ്റ് ഡയലോഗും കിലി അനുകരിച്ചിരുന്നു. ഇന്‍സ്റ്റഗ്രാമില്‍ കിലിക്ക് 2.3 മില്യണ്‍ ഫോളോവേഴ്സുണ്ട്. ബോളിവുഡ് താരങ്ങളായ ആയുഷ്മാന്‍ ഖുറാന, ഗുല്‍ പനാഗ്, റിച്ച ചദ്ദ എന്നിവര്‍ കിലിയെ ഇന്‍സ്റ്റഗ്രാമില്‍ പിന്തുടരുന്നുണ്ട്. തന്‍റെ യു ട്യൂബ് ചാനലിലും കിലി വീഡിയോകള്‍ ഇടാറുണ്ട്.  

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News