കാത്തിരിപ്പിന് അവസാനം; വിജയ് ചിത്രം ബീസ്റ്റ് ഇനി നെറ്റ്ഫ്‌ളിക്‌സില്‍, റിലീസ് ഡേറ്റ് പുറത്തുവിട്ടു

ചിത്രത്തിലെ 'ബീസ്റ്റ് മോഡ്' ഗാനത്തിലെ വരികള്‍ ഉദ്ധരിച്ച് കൊണ്ടായിരുന്നു നെറ്റ്ഫ്‌ളിക്‌സ് ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചത്

Update: 2022-05-04 14:16 GMT

തമിഴിലെ സൂപ്പര്‍ താരം ദളപതി വിജയ്‌യെ നായകനാക്കി ഒരുക്കിയ ബീസ്റ്റ് ഒ.ടി.ടി റിലീസിന് ഒരുങ്ങുന്നു. നെറ്റ്ഫ്‌ളിക്‌സ് ഇന്ത്യയാണ് ചിത്രത്തിന്റെ ഒ.ടി.ടി റിലീസ് സംബന്ധിച്ച വിവരം പുറത്തുവിട്ടത്. മെയ് പതിനൊന്നിനാണ് ചിത്രം നെറ്റ്ഫ്‌ളിക്‌സില്‍ സ്ട്രീം ചെയ്തു തുടങ്ങുന്നത്.

ചിത്രത്തിലെ 'ബീസ്റ്റ് മോഡ്' ഗാനത്തിലെ വരികള്‍ ഉദ്ധരിച്ച് കൊണ്ടായിരുന്നു നെറ്റ്ഫ്‌ളിക്‌സ് ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചത്. തമിഴ്, തെലുങ്ക്, മലയാളം, കന്നഡ, ഹിന്ദി ഭാഷകളില്‍ ചിത്രം നെറ്റ്ഫ്‌ളിക്‌സില്‍ സ്ട്രീം ചെയ്യും.

റിലീസിനു മുന്‍പേ റെക്കോഡുകള്‍ തീര്‍ത്താണ് ചിത്രം തിയേറ്ററുകളിലെത്തിയത്. ട്രെയ്ലര്‍ പുറത്തുവന്ന് 24 മണിക്കൂറിനുള്ളില്‍ 22 മില്യണ്‍ പേരാണ് കണ്ടത്. ചിത്രത്തിലെ അറബിക് കുത്ത് എന്ന പാട്ടും റെക്കോഡ് ബുക്കില്‍ സ്ഥാനം പിടിച്ചിരുന്നു.

Advertising
Advertising

മലയാളി താരങ്ങളായ അപര്‍ണാ ദാസും ഷൈന്‍ ടോം ചാക്കോയും ചിത്രത്തില്‍ അഭിനയിച്ചിരുന്നു. ടെററിസ്റ്റുകള്‍ ഹൈജാക്ക് ചെയ്ത മാളില്‍ നിന്നും ജനങ്ങളെ രക്ഷിക്കാനെത്തുന്ന മുന്‍ റോ ഏജന്റായാണ് വിജയ് ചിത്രത്തിലെത്തിയത്.

സണ്‍ പിക്ചേഴ്സ് നിര്‍മിച്ച ബീസ്റ്റിന്റെ തിരക്കഥയെഴുതിയതും നെല്‍സണ്‍ തന്നെയാണ്. പൂജ ഹെഗ്ഡേ, സെല്‍വരാഘവന്‍, യോഗി ബാബു, തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

2012ല്‍ പുറത്തിറങ്ങിയ മുഗമൂഡി എന്ന സൂപ്പര്‍ഹീറോ ചിത്രത്തിന് ശേഷം പൂജാ ഹെഗ്ഡെയുടെ രണ്ടാമത്തെ തമിഴ് ചിത്രമാണ് ബീസ്റ്റ്.

Tags:    

Writer - Aswin Raj

contributor

Editor - അശ്വിന്‍ രാജ്

Media Person

By - Web Desk

contributor

Similar News