'ബാദുഷകളും സുൽത്താന്മാരും ഉള്ള കാലം ബോളിവുഡ് മുങ്ങുകയേ ഉള്ളൂ'; ഷാരൂഖിനും സൽമാനുമെതിരെ വിവേക് അഗ്നിഹോത്രി

ദ കശ്മീർ ഫയൽസിന്റെ സംവിധായകനാണ് വിവേക് അഗ്നിഹോത്രി

Update: 2022-07-17 07:02 GMT
Editor : abs | By : Web Desk

മുംബൈ: ബോളിവുഡ് സൂപ്പർ താരങ്ങളായ ഷാരൂഖ് ഖാനും സൽമാൻ ഖാനുമെതിരെ പരോക്ഷ വിമർശനവുമായി സംവിധായകൻ വിവേക് അഗ്നിഹോത്രി. ബാദുഷകളും സുൽത്താന്മാരും ഉള്ളിടത്തോളം കാലം ബോളിവുഡ് മുങ്ങുകയേ ഉള്ളൂ എന്നാണ് അദ്ദേഹം ട്വിറ്ററിൽ കുറിച്ചത്.

'ഷാരൂഖ് ഖാൻ എന്തുകൊണ്ട് ബോളിവുഡിലെ രാജാവായി നിൽക്കുന്നു' എന്ന ബിബിസി ന്യൂസിന്‍റെ വാർത്തയ്ക്ക് പ്രതികരണമായാണ് അഗ്നിഹോത്രയുടെ പരാമർശം. 'ബോളിവുഡിന് രാജാക്കന്മാരും ബാദുഷകളും സുൽത്താന്മാരും ഉള്ളിടത്തോളം കാലം അത് മുങ്ങിക്കൊണ്ടിരിക്കും. ബോളിവുഡിനെ ജനങ്ങളുടെ കഥ പറഞ്ഞ് ജനങ്ങളുടെ വ്യവസായമാക്കി മാറ്റുക. അത് (ബോളിവുഡിനെ) ആഗോള സിനിമാ വ്യവസായമാക്കി മാറ്റും' - എന്നാണ് ട്വീറ്റ്. 

Advertising
Advertising

ഈയിടെ വാർത്തകളിൽ നിറഞ്ഞ ദ കശ്മീർ ഫയൽസിന്റെ സംവിധായകനാണ് വിവേക് അഗ്നിഹോത്രി. അനുപം ഖേർ, മിഥുൻ ചക്രബർത്തി, പല്ലവി ജോഷി തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന വേഷത്തിലെത്തിയത്. ഡൽഹി ഫയൽസാണ് അടുത്ത ചിത്രം. 

Tags:    

Writer - abs

contributor

Editor - abs

contributor

By - Web Desk

contributor

Similar News