വരുന്നത് റീ ഷൂട്ട് ചെയ്ത പുതിയ 'ചുരുളി', ട്രെയിലര്‍ പുറത്ത്, റിലീസ് 19ന്

മയിലാടുംപറമ്പിൽ ജോയ് എന്നയാളെ തിരഞ്ഞ് വനത്തിലേക്ക് പോകുന്ന ഒരുകൂട്ടം ആളുകളുടെ കഥയാണ് ‘ചുരുളി'

Update: 2021-11-11 10:35 GMT
Editor : ijas

ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രം 'ചുരുളി' ഒ.ടി.ടി പ്ലാറ്റ്ഫോമായ സോണി ലൈവില്‍ റിലീസ് ചെയ്യുന്നു. നേരത്തെ ചലച്ചിത്രോത്സവങ്ങളില്‍ അടക്കം വലിയ ശ്രദ്ധ നേടിയ ചിത്രത്തിന്‍റെ റീ ഷൂട്ട് ചെയ്ത പതിപ്പായിരിക്കും പ്രേക്ഷകരിലേക്ക് എത്തുക. കഥാകാരനും തിരക്കഥാകൃത്തുമായ എസ് ഹരീഷാണ് ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ജോജു ജോര്‍ജ്, ചെമ്പന്‍ വിനോദ്, വിനയ് ഫോര്‍ട്ട്, സൗബിന്‍ ഷാഹിര്‍, ജാഫര്‍ ഇടുക്കി തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നത്.

Full View

മയിലാടുംപറമ്പിൽ ജോയ് എന്നയാളെ തിരഞ്ഞ് വനത്തിലേക്ക് പോകുന്ന ഒരുകൂട്ടം ആളുകളുടെ കഥയാണ് 'ചുരുളി'. ലിജോ പെല്ലിശേരിസ് മുവി മൊണാസ്ട്രിയും ചെമ്പോസ്‌കിയും ഒപസ് പെന്‍റയും ചേര്‍ന്നാണ് നിര്‍മാണം. മധു നീലകണ്ഠനാണ് ഛായാഗ്രഹണം. രംഗനാഥ് രവിയാണ് സൗണ്ട് ഡിസൈന്‍.

Tags:    

Writer - ijas

contributor

Editor - ijas

contributor

Similar News