'പുലയ സമുദായക്കാർ കൂളിയൂട്ടിൽ പാടുന്ന പാട്ട് സവർണ ക്രിസ്ത്യൻ പാട്ടായി അവതരിപ്പിച്ചു'; കടുവയിലെ ഗാനത്തിനെതിരെ ആരോപണം

'മുൻപ് "അത്തിന്തോം തിന്തിന്തോം" എന്ന നാടൻപാട്ട് മലയാളിയായ ഒരു നാടൻപാട്ട് ഗവേഷകനിൽ നിന്ന് കണ്ടെത്തി, പിന്നീട് ചന്ദ്രമുഖി എന്ന ചിത്രത്തിൽ സ്വന്തം ട്യൂൺ ആയി ഉൾപ്പെടുത്തിയത് വിദ്യാസാഗർ ആണ്'

Update: 2022-07-27 12:47 GMT
Editor : ijas

പൃഥ്വിരാജ്-ഷാജി കൈലാസ് കൂട്ടുക്കെട്ടില്‍ തിയറ്ററുകളെ വീണ്ടും ആവേശത്തിരയിലെത്തിച്ച ചിത്രമായിരുന്നു കടുവ. മാസ് മസാല ചേരുവകളോടെ പുറത്തിറങ്ങിയ ചിത്രത്തിലെ ഗാനങ്ങളും ഏറെ ശ്രദ്ധ നേടിയിരുന്നു. ചിത്രത്തിലെ 'പാലാ പള്ളി...' എന്ന് തുടങ്ങുന്ന ഗാനം തിയറ്ററിനകത്തും പുറത്തും ഓളം സൃഷ്ടിച്ചതായിരുന്നു. ഇപ്പോള്‍ ഗാനത്തിന്‍റെ രാഷ്ട്രീയത്തിനെതിരെ രംഗത്തുവന്നിരിക്കുകയാണ് രാഹുല്‍ ഹമ്പിള്‍ സനല്‍.

'മലബാറിലെ പുലയ സമുദായക്കാര്‍ മരണാനന്തര ചടങ്ങായ 'കൂളിയൂട്ട്' ല്‍ പാടുന്ന ദാമാലോ എന്ന പാട്ടിലെ വരികള്‍ മാറ്റി സവര്‍ണ ക്രിസ്ത്യന്‍ പാട്ടാക്കിയാണ് കടുവയില്‍ അവതരിപ്പിച്ചിരിക്കുന്നത്. ഇത് കാരണം അടിസ്ഥാന വർഗ്ഗത്തിൻ്റെ കലയും സംസ്കാരവും അതിൻ്റെ ഈണം മാത്രം നില നിർത്തി കാലാവശേഷമാകുമെന്നും രാഹുല്‍ ആരോപിച്ചു.

Advertising
Advertising
Full View

രാഹുല്‍ ഹമ്പിള്‍ സനലിന്‍റെ ഫേസ്ബുക്ക് കുറിപ്പ്:

കടുവയിലെ "പാലാ പള്ളി" പാട്ടിനെ കുറിച്ച് ചർച്ചകളും വിവാദങ്ങളും തുടരുകയാണ്.

മലബാറിലെ പുലയ സമുദായക്കാർ മരണാനന്തര ചടങ്ങായ ''കൂളിയൂട്ട് " ൽ പാടുന്ന പാട്ടാണ് ആയേ ദാമാലോ എന്ന പാട്ട്. ഈ പാട്ടിനെ വരികൾ മാറ്റി സവർണ്ണ ക്രിസ്ത്യൻ പാട്ടാക്കിയാണ് കടുവയിൽ അവതരിപ്പിച്ചിരിക്കുന്നത്. കാലങ്ങൾ കഴിയുമ്പോൾ ഇത് ഒരു ക്രിസ്ത്യൻ പാട്ടായി ആയിരിക്കും അറിയപ്പെടാൻ പോകുന്നത്.

ഇത് കാരണം അടിസ്ഥാന വർഗ്ഗത്തിൻ്റെ കലയും സംസ്കാരവും അതിൻ്റെ ഈണം മാത്രം നില നിർത്തി കാലാവശേഷമാകും.

മുൻപ് "അത്തിന്തോം തിന്തിന്തോം " എന്ന നാടൻപാട്ട് മലയാളിയായ ഒരു നാടൻപാട്ട് ഗവേഷകനിൽ നിന്ന് കണ്ടെത്തി, പിന്നീട് ചന്ദ്രമുഖി എന്ന ചിത്രത്തിൽ സ്വന്തം ട്യൂൺ ആയി ഉൾപ്പെടുത്തിയത് വിദ്യാസാഗർ ആണ്.

മറിയാമ്മ ചേട്ടത്തി എന്ന കലാകാരിയിൽ നിന്ന് ഈ ഗാനം കണ്ടെത്തിയ ഗായകനെ കൊണ്ട് പാടിക്കാം എന്നു പറഞ്ഞ് ട്യൂൺ എല്ലാം മോഡിഫൈ ചെയ്തതിന് ശേഷം എസ്.പിയെ കൊണ്ടാണ് പാടിപ്പിച്ചത്. പിന്നീട് കേസ് ആയി. അവസാനം രജനീകാന്ത് ഇടപെട്ടാണ് വിഷയം തീർത്തത്. 

കടുവയിലെ പാട്ടിൻ്റെ ഒറിജിനൽ വേര്‍ഷന്‍ യൂട്യൂബിൽ കണ്ടതിന് ശേഷം പലരും അതിൻ്റെ വരികൾ ചോദിച്ച് മെസേജ് അയച്ചിരുന്നു. ഒറിജിനൽ കൂളിയൂട്ട് ചടങ്ങിലെ പാട്ടിൻ്റെ വരികൾ ഇതാണ്.

"അയ്യാലയ്യ പടച്ചോലേ ...

ഈരാൻ ചുമ്മല ചാളേന്ന്

ഈരാൻ ചുമ്മല ചാളേന്ന്

ഒരയ്യൻ തല വലി കേൾക്കുന്ന ... (2)

ദേശം നല്ലൊരു ചെമ്മാരീ

മരുത്തൻ മാരൻ കർത്ത്യല്ലാ...

ആയേ .... ദാമോലോ .....

ഈശരൻ പൊൻ മകനോ(2)

ആയേ ....

ദാമോലോ ...

അത്തി മലക്ക് പോന്നാ...

ആയേ ..... ദാമോലോ ....

താളി മലക്ക് പോന്നാ...

ആയേ .....

ദാമോലോ ...

വലം കൈ താളിടിച്ചേ ...

ആയേ ....

ദാമോലോ ...

ഇടം കൈ താളിടിച്ചേ...

ആയേ ....

ദാമോലോ ....

വണ്ണാറകൂടു കണ്ടേ....

ആയേ ....

ദാമോലോ...

വയ്യോട്ട് ചാടണല്ലോ..... *"*

Tags:    

Writer - ijas

contributor

Editor - ijas

contributor

Similar News