'കയ്യിലൊരു തൊഴിലുണ്ട്'; ശ്രീലങ്കയില്‍ ഓട്ടോ ഓടിച്ച് കനിഹ

വിവിധ ഭാഷകളിലായി നിരവധി ചിത്രങ്ങളിൽ കനിഹ വേഷമിട്ടിട്ടുണ്ടെങ്കിലും മലയാളിത്തില്‍ ചെയ്ത കഥാപാത്രങ്ങളാണ് ശ്രദ്ധിക്കപ്പെട്ടത്

Update: 2023-12-27 06:47 GMT

മലയാളി പ്രേക്ഷകർക്ക് ഏറെ സുപരിചിതയായ നടിയാണ് കനിഹ. നിരവധി ഭാഷകളിൽ വേഷമിട്ടിട്ടുണ്ടെങ്കിലും മലയാളത്തില്‍ ചെയ്ത വേഷങ്ങളിലൂടെയാണ് താരം ശ്രദ്ധിക്കപ്പെട്ടത്. അഭിനയത്തിൽ മാത്രമല്ല മോഡലിങ്ങിലും അതീവ തൽപരയാണ് നടി. കൂടാതെ സംഗീതത്തിലും പുലിയാണ് കനിഹ. ആരാധകർക്കായി പാട്ടുകൾ പാടി സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കാറുമുണ്ട്.

ധാരാളം യാത്ര ചെയ്യാറുള്ള കനിഹ ശ്രീലങ്കയിൽ നിന്നും പഠിച്ച ഒരു കാര്യം പങ്കുവെക്കുകായാണിപ്പോൾ. ഓട്ടോ ഓടിക്കാൻ പഠിച്ച വിശേഷമാണ് വിഡിയോ സഹിതം നടി ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചത്. 'കയ്യിലൊരു തൊഴിലുണ്ട്. ഓട്ടോ ഓടിക്കാൻ പഠിക്കുന്നത് എന്ത് രസമാണ്. ഈ തുക്ടുക്ക്- ശ്രീലങ്കയിലെ ഈ യാത്രയ്ക്കായി ഞങ്ങൾ തിരഞ്ഞെടുത്ത വാടക വണ്ടി.'- കനിഹ കുറിച്ചു.

Advertising
Advertising

സിനിമാ ലോകത്ത് 20 വർഷം പൂർത്തിയാക്കിയിരിക്കുകയാണ് താരം. വിവിധ ഭാഷകളിലായി നിരവധി ചിത്രങ്ങളിൽ കനിഹ വേഷമിട്ടുകഴിഞ്ഞു. മലയാളത്തിലാണ് അധികവും ചിത്രങ്ങൾ.'പാപ്പൻ' എന്ന ചിത്രത്തിലാണ് കനിഹ അവസാനമായി വേഷമിട്ടത്. സുരേഷ് ഗോപി പ്രധാന വേഷത്തിൽ എത്തിയ ചിത്രത്തിൽ സൂസൻ എന്ന കഥാപാത്രത്തെയാണ് കനിഹ അവതരിപ്പിച്ചത്. ജോഷി-സുരേഷ് ഗോപി കൂട്ടുകെട്ടിൽ ഒരുങ്ങിയ ആക്ഷൻ ത്രില്ലറാണ് പാപ്പൻ.

ആർ.ജെ ഷാനിന്റേതാണ് തിരക്കഥ. ലേലം, പത്രം, വാഴുന്നോർ, സലാം കശ്മീർ തുടങ്ങിയ ഹിറ്റ് ചിത്രങ്ങൾ ഒരുക്കി വർഷങ്ങൾക്കു ശേഷമാണ് ജോഷിയും സുരേഷ് ഗോപിയും ഒരുമിച്ചത്. ഗോകുൽ സുരേഷ്, അജ്മൽ അമീർ, ആശ ശരത്, ടിനി ടോം, രാഹുൽ മാധവ്, ചന്തുനാഥ്, സാധിക, സജിത മഠത്തിൽ, നന്ദു, നൈല ഉഷ എന്നിവരാണ് മറ്റു അഭിനേതാക്കൾ.

Tags:    

Writer - അലി തുറക്കല്‍

Media Person

Editor - അലി തുറക്കല്‍

Media Person

By - Web Desk

contributor

Similar News