മേപ്പടിയാനിൽ‌ അഭിനയിക്കാൻ ഒരു തേങ്ങയും ഉണ്ടായിരുന്നില്ല; വൈറലായി നിഖില വിമലിന്റെ വെളിപ്പെടുത്തൽ

ചിത്രത്തിന്റെ സ്ക്രിപ്റ്റ് ചോദിച്ചപ്പോൾ നൽകിയില്ലെന്നും നടി

Update: 2024-10-10 14:37 GMT

സിനിമകളിലും ഇന്റർവ്യൂകളിലും ഒരേ പോലെ തിളങ്ങുന്നയാളാണ് സിനിമാ താരം നിഖില വിമിൽ. സിനിമ പ്രമോഷന്റെ ഭാ​ഗമായി താരം നൽകുന്ന ഇന്റർവ്യുകളേക്കാൾ വൈറലാകുന്നത് അതിൽ നിഖില നൽകുന്ന 'ത​ഗ്' മറുപടികളാണ്. അങ്ങനെ നിഖില പറഞ്ഞ ഒരു ഡയലോ​ഗാണ് ഇപ്പോൾ വൈറലാകുന്നത്.

സമീപകാലത്തിറങ്ങിയ 'കഥ ഇന്നുവരെ' എന്ന ചിത്രത്തിൻറെ സംവിധായകൻ അദ്ദേഹത്തിൻറെ ആദ്യ ചിത്രമായ മേപ്പടിയാനിലേയ്ക്ക് തന്നെ വിളിച്ചതാണെന്നും എന്നാൽ അതിൽ അഭിനയിക്കാൻ മാത്രം ഒരു തേങ്ങയും ഉണ്ടായിരുന്നില്ലെന്നും നിഖില പറഞ്ഞതാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത്.

Advertising
Advertising

എന്തുകൊണ്ടാണ് മേപ്പടിയാൻ വേണ്ടെന്ന് വെച്ചത് എന്ന അവതാരികയുടെ ചോദ്യത്തിനാണ് അതിൽ അഭിനയിക്കാൻ ഒന്നും ഉണ്ടായിരുന്നില്ല എന്ന് നിഖില മറുപടി പറയുന്നത്. സ്ക്രിപ്റ്റ് ചോദിച്ചപ്പോൾ അത് നൽകാൻ തയാറായിരുന്നില്ല എന്നും അതോടുകൂടി അതിൽ ഒരു തേങ്ങയും ഇല്ലെന്ന് മനസിലായതായും നിഖില പറയുന്നുണ്ട്.

അതിനുശേഷമാണ് തനിക്ക് വാഗ്ദാനം ചെയ്ത വേഷം അഞ്ജുവിന് നൽകിയതെന്നും അഞ്ജു വായിച്ച സ്ക്രിപ്റ്റിൽ കുറേകൂടി വിശദാംശങ്ങളുണ്ടായിരുന്നെന്നും നിഖില പറയുന്നുണ്ട്. ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിൽ നിഖില പറയുന്ന വാക്കുകൾ അതിവേഗം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇതിനു പിന്നാലെ താരത്തെ പിന്തുണച്ചും വിമർശിച്ചും നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്.

Tags:    

Writer - അരുണ്‍രാജ് ആര്‍

contributor

Editor - അരുണ്‍രാജ് ആര്‍

contributor

By - Web Desk

contributor

Similar News