'ഇത് ഞങ്ങളുടെ സമീറും അമീനും'; ഒമേഗ ബാബുവും ജംഷിയും ഇനി 'സുലൈഖ മന്‍സിലില്‍', അവതരിപ്പിച്ച് ടോവിനോ

ലുഖ്മാന്‍ അവറാന്‍ നായകനാവുന്ന 'സുലൈഖ മന്‍സിലില്‍' അനാര്‍ക്കലി മരിക്കാര്‍ ആണ് നായിക

Update: 2022-12-08 17:16 GMT
Editor : ijas | By : Web Desk

'തല്ലുമാല'യിലെ ഹിറ്റ് കഥാപാത്രങ്ങളായ ലുഖ്മാന്‍ അവറാന്‍ അവതരിപ്പിച്ച 'ജംഷി'യും ചെമ്പന്‍ വിനോദ് ജോസ് അവതരിപ്പിച്ച 'ഒമേഗ ബാബു'വും വീണ്ടും ഒന്നിക്കുന്നു. 'സുലൈഖ മന്‍സില്‍' എന്ന ചിത്രത്തിലൂടെയാണ് ഇരുവരും വീണ്ടും ഒന്നിക്കുന്നത്. 'ഇത് ഞങ്ങളുടെ സമീറും അമീനും', എന്ന തലക്കെട്ടോടെ ടോവിനോ തോമസ് സുലൈഖ മന്‍സിലിലെ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. ടോവിനോ തോമസിന്‍റെ ഇന്‍സ്റ്റാഗ്രാം സ്റ്റോറിയിലൂടെയാണ് 'തല്ലുമാല യൂണിവേഴ്സിലെ' കഥാപാത്രങ്ങളുടെ കണ്ടുമുട്ടല്‍ പരസ്യമാക്കിയത്. ചെമ്പന്‍റെ ഇന്‍സ്റ്റാഗ്രാം പോസ്റ്റ് പങ്കുവെച്ചുകൊണ്ടാണ് ടോവിനോ പുതിയ ചിത്രത്തിലെ കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. 'തല്ലുമാല യൂണിവേഴ്സ് പ്രകാരം പ്രതികാരം ചെയ്തുകഴിഞ്ഞാല്‍ പിന്നെ സൗഹൃദം തുടങ്ങുകയായി', എന്ന 'പഴയ തല്ലുമാല കഥയും' ടോവിനോ ഓര്‍മ്മിപ്പിച്ചു.

Advertising
Advertising

മലബാറിലെ കല്യാണ പശ്ചാത്തലത്തില്‍ അണിയിച്ചൊരുക്കുന്ന ചിത്രം പ്രണയ ചിത്രമായാണ് ഒരുങ്ങുന്നത്. ലുഖ്മാന്‍ അവറാന്‍ നായകനാവുന്ന 'സുലൈഖ മന്‍സിലില്‍' അനാര്‍ക്കലി മരിക്കാര്‍ ആണ് നായിക. ദീപാ തോമസ്, ഗണപതി, അദ്രി ജോയ് തുടങ്ങിയവര്‍ ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കും. 'ഭീമന്‍റെ വഴി' എന്ന സിനിമക്ക് ശേഷം അഷ്റഫ് ഹംസ സംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രമാണ് 'സുലൈഖ മന്‍സില്‍'. ചെമ്പോസ്കി മോഷന്‍ പിക്ചേഴ്സിന്‍റെ ബാനറില്‍ ചെമ്പന്‍ വിനോദ് ജോസാണ് ചിത്രം നിര്‍മിക്കുന്നത്. തല്ലുമാലയിലെ സൂപ്പര്‍ ഹിറ്റ് ഗാന-പശ്ചാത്തല അവതരണത്തിന് ശേഷം വിഷ്ണു വിജയ് സംഗീത സംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്‍റെ കേരളത്തിലെ ഷെഡ്യൂള്‍ പൂര്‍ത്തിയായി. നിലവില്‍ ചിത്രത്തിന്‍റെ ദുബൈയിലെ ചിത്രീകരണം പുരോഗമിക്കുകയാണ്.

Tags:    

Writer - ijas

contributor

Editor - ijas

contributor

By - Web Desk

contributor

Similar News