ടൈറ്റാനിക് താരം ലെവ് പാൾട്ടർ അന്തരിച്ചു

ടെെറ്റാനിക്കിലെ ഇസിഡോർ സ്ട്രോസ് എന്ന കഥാപാത്രത്തെയാണ് പാൾട്ടർ അവതരിപ്പിച്ചത്.

Update: 2023-06-27 08:14 GMT
Editor : anjala | By : Web Desk

ലോസ് ആഞ്ചൽസ്: ഹോളിവുഡ് നടൻ ലെവ് പാൾട്ടർ അന്തരിച്ചു. 94 വയസ്സായിരുന്നു. ശ്വാസകോശ അർബുദം ബാധിച്ചായിരുന്നു മരണം. ജെയിംസ് കാമറൂൺ ചിത്രം ടെെറ്റാനിക്കിലൂടെയാണ് ലെവ് പാൾട്ടർ ശ്രദ്ധനേടുന്നത്. 1967 മുതൽ പാൾട്ടർ സിനിമ രം​​ഗത്ത് സജീവമാണ്. ടെെറ്റാനിക്കിലെ ഇസിഡോർ സ്ട്രോസ് എന്ന കഥാപാത്രത്തെയാണ് പാൾട്ടർ അവതരിപ്പിച്ചത്.കൂടാതെ നിരവധി ടി.വി ഷോകളിലും സീരിയലുകളിലും അദ്ദേഹം വേഷമിട്ടിട്ടുണ്ട്.

വാൾട്ടർ മത്തൗ, ജിൽ ക്ലേബർഗ്, ബർണാർഡ് ഹ്യൂസ് എന്നിവർ അഭിനയിച്ച ഫസ്റ്റ് മൺണ്ടേ ഇൻ ഓക്ടോബർ (1981) സുപ്രീം കോടതി ജസ്റ്റിസുമാരിൽ ഒരാളായി അദ്ദേഹം അഭിനയിച്ചു. കൂടാതെ ദി ഫ്ലൈയിംഗ് നൺ, ഹിൽ സ്ട്രീറ്റ് ബ്ലൂസ്, എൽ.എ ലോ എന്നിവയാണ് മറ്റ് പ്രധാന സിനിമകൾ. ടെെറ്റാനിക്കിന് ശേഷം അഭിനയത്തിൽ നിന്ന് വിട്ടു നിന്ന പാൾട്ടർ ആർട്ട് സ്കൂളിൽ അധ്യാപകനായി ജോലി ചെയ്തിരുന്നു. 2013-ൽ വിരമിച്ചു. അഭിനേതാക്കളായ സിസലി സ്ട്രോങ്, ഡോൺ ചെഡിൽ, എഡ് ഹാരിസ് എന്നിവർ അദ്ദേഹത്തിന്റെ വിദ്യാർഥികളിൽ ചിലരാണ്. പങ്കാളിയായ നാൻസി 2020 ൽ മരിച്ചു.  

Tags:    

Writer - anjala

Sub Editor

Editor - anjala

Sub Editor

By - Web Desk

contributor

Similar News